Film News

വിവാഹത്തിനുശേഷം മതം മാറാൻ ഞാൻ സമ്മതിച്ചില്ല, ഇപ്പോൾ എൻ്റെ മക്കളെ പോലും അവർ സ്വീകരിക്കുന്നില്ല – വിടപറഞ്ഞ വാജിദ് ഖാൻ്റെ ഭാര്യ

ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകരിൽ രണ്ടുപേർ ആയിരുന്നു സാജിദ് ഖാനും വാജിദ് ഖാനും. ഇരുവരും ഒരുമിച്ചാണ് സിനിമകൾക്ക് സംഗീതം നൽകാറുള്ളത്. നിരവധി സൽമാൻ ഖാൻ ചിത്രങ്ങൾക്കാണ് ഇരുവരും ചേർന്ന് സംഗീതം നൽകിയിട്ടുള്ളത്. സൽമാൻ ഖാൻ നായകനായ ദബാങ് എന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് ഇവരായിരുന്നു. കേരളത്തിലടക്കം വലിയ തരംഗമായിരുന്നു ഈ ഗാനങ്ങൾ എല്ലാം തന്നെ സൃഷ്ടിച്ചത്.

- Advertisement -

അടുത്തിടെ ഇതിൽ ഒരാൾ വിട പറയുകയുണ്ടായി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു വാജിദ് ഖാൻ. കൊറോണ പോസിറ്റീവ് ആവുകയും ചെയ്തിരുന്നു ഇദ്ദേഹം. കഴിഞ്ഞ ജൂൺ ഒന്നാം തീയതി ആയിരുന്നു ഇദ്ദേഹം നമ്മളെ വിട്ടു പിരിഞ്ഞത്. ഇപ്പോൾ ഇദ്ദേഹത്തിനെതിരെയും ഇദ്ദേഹത്തിൻറെ വീട്ടുകാർക്ക് എതിരെയും ഗുരുതര ആരോപണങ്ങളുമായി എത്തുകയാണ് ഭാര്യ കമൽറുഖ് ഖാൻ. ഭർത്താവിൻറെ വീട്ടുകാർ തന്നെ പലതവണ മതം മാറ്റുവാൻ നിർബന്ധിച്ചു എന്നാണ് ഭാര്യ നടത്തുന്ന ആരോപണം.

ഇരുവരും കോളേജ് കാലഘട്ടം മുതൽ പ്രണയത്തിലായിരുന്നു. വാജിദ് ഒരു ഇസ്ലാം മത വിശ്വാസിയും കമൽരുഖ് ഒരു പാഴ്സി മതവിശ്വാസിയും ആയിരുന്നു. ഇരുവരും സ്പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹിതരായത്. എന്നാൽ വിവാഹശേഷം ഇസ്ലാം മതത്തിലേക്ക് മാറുവാൻ വലിയ രീതിയിലുള്ള സമ്മർദ്ദങ്ങൾ ഭർത്താവിൻറെ വീട്ടുകാരിൽ നിന്നും ഉണ്ടായിരുന്നു. വാജിദ് പോലും തൻ്റെ ഭാഗം കേൾക്കാൻ തയ്യാറായിരുന്നില്ല എന്നും ഭാര്യ ആരോപിക്കുന്നു.

രണ്ടു കുട്ടികളാണ് ഇരുവർക്കും ഉള്ളത്. 16 വയസ്സുള്ള ഒരു പെൺകുട്ടിയും 9 വയസ്സുള്ള ഒരു ആൺകുട്ടിയും. താൻ ഇസ്ലാം മതത്തിലേക്ക് മാറാത്തത് കൊണ്ട് ഭർത്താവിൻറെ സുഹൃത്തുക്കളിൽ തനിക്ക് ഒരു അവകാശവും ഇല്ല എന്നാണ് ഭർത്താവിൻറെ വീട്ടുകാർ ആരോപിക്കുന്നത്. മക്കളെ പോലും ഇപ്പോൾ ഭർത്താവിൻറെ വീട്ടുകാർ അങ്ങോട്ട് അടുപ്പിക്കാർ ഇല്ല എന്നും ഭാര്യ ആരോപിക്കുന്നു.

ഇൻസ്റ്റഗ്രാമിൽ ആണ് ഭാര്യ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് എത്തിയത്. നിരവധി ആളുകളാണ് ഇവർക്ക് പിന്തുണയുമായി ഇപ്പോൾ രംഗത്തെത്തുന്നത്. നടി കങ്കണ റണാവത് അടക്കമുള്ളവർ ഇവർക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കൂടുതൽ സഹായങ്ങൾക്ക് വേണ്ടി കേന്ദ്രസർക്കാറിനെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.

Athul

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

8 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

9 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

9 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

11 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

11 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

12 hours ago