എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഹിന്ദി ബെല്‍റ്റിലും മാര്‍ക്കറ്റുള്ള ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് തമിഴ് സിനിമയിലെ മുന്‍നിര ആക്ഷന്‍ ഹീറോ വിശാല്‍. എ വിനോദ് കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ലാത്തിയാണ് വിശാലിന്റെതായി റിലീസിന് എത്തുന്ന പുതിയ ചിത്രം.
ഇപ്പോഴിത വിശാല്‍ വിവാഹിതനാകുന്നുവെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ജനപ്രിയ നടി അഭിനയയുമായി വിവാഹിതനാകുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
നേരത്തെ വരലക്ഷ്മി ശരത്കുമാറുമായി ഡേറ്റിംഗിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കൂടാതെ തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുമായി അദ്ദേഹത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നുവെങ്കിലും പിന്നീട് പിരിഞ്ഞിരുന്നു.
അതേസമയം 45 വയസ്സുകാരനായ വിശാല്‍ ഇതുവരെ വിവാഹം കഴിക്കാത്തത് വിശാല്‍ ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാണ് വിവാഹം എന്നായിരുന്നു താരത്തിന്റെ ആരാധകര്‍ താരത്തിനോട് ചോദിച്ചു കൊണ്ടിരുന്നത്.
താരം വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത താരത്തിന്റെ ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ വിവാഹ വാര്‍ത്തകള്‍ അഭിനയ നിഷേധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ക്ക് ആന്റണി’ എന്ന ചിത്രത്തില്‍ വിശാലിന്റെ ഭാര്യയായി അഭിനയിക്കുന്നത് അഭിനയയാണ്. ഇതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടാണ് അനാവശ്യ കിംവദന്തികള്‍ക്ക് കാരണമായത് എന്നാണ് സൂചന.
ശശികുമാറിന്റെ ‘നാടോടികള്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അരങ്ങേറ്റം കുറിച്ച അഭിനയ, ‘ആയിരത്തില്‍ ഒരുവന്’, ‘ഈശന്’, ‘വീരം’, ‘തനി ഒരുവന്’, ‘ശമിതാഭ്’, ‘വിഴിത്തിരു’, ‘എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീതാ രാമം’. വിശാലിനൊപ്പം ‘പൂജൈ’യിലും അഭിനയിച്ചിട്ടുണ്ട്.