മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരുള്ള തമിഴ്താരമാണ് വിശാല്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി വാര്‍ത്തകളായിരുന്നു എത്തിയത്.
താരം നായകനാകുന്ന മാര്‍ക്ക് ആന്റണി എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന അഭിനയയുമായി താരം വിവാഹത്തിന് ഒരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. സംസാരിക്കാനോ ചെവി കേള്‍ക്കാനോ സാധിക്കാത്ത അഭിനയ പരിമിതികളോട് പടവെട്ടി വിവിധ സൗത്ത് ഇന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചിരുന്നു.
വിവാഹ വാര്‍ത്തകളില്‍ വിശാല്‍ പ്രതികരിച്ചിട്ടില്ലെങ്കിലും വിശാലിന്റെ വിവാഹ വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. വിവാഹ വാര്‍ത്തയുടെ സന്തോഷത്തില്‍ നില്ക്കുന്ന വിശാല്‍ ആരാധകര്‍ക്ക് സന്തോഷം നല്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.
വിശാല്‍ നായകനാകുന്ന പുതിയ ചിത്രം ലാത്തിയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 22നാണ് പ്രദര്‍ശനത്തിന് എത്തുക.എ വിനോദ്കുമാര്‍ ആണ് ‘ലാത്തി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.
#Laththi in Cinemas this Christmas 2022 !#LaththiCharge #Laatti #LaththiFrom22ndDec pic.twitter.com/toXvfmQHij
— Vishal (@VishalKOfficial) November 18, 2022
ഒരു ആക്ഷന്‍ എന്റര്ടെയ്നര് ആയിട്ടാണ് ചിത്രം എത്തുക.യുവന് ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ട് ആണ് വിശാല്‍ അഭിനയിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് എ വിനോദ് കുമാര്‍ തന്നെയാണ്. ബാലസുബ്രഹ്മണ്യന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എന്‍ ബി ശ്രീകാന്ത് ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.രമണയും നന്ദയും ചേര്‍ന്നാണ് ‘ലാത്തി’ എന്ന ചിത്രം നിര്‍മിക്കുന്നത്.
വിശാലിന്റേതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം ‘മാര്‍ക്ക് ആന്റണി’യാണ്. ആദിക് രവിചന്ദ്രന്‍ ആണ് സംവിധാനം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് ‘മാര്‍ക്ക് ആന്റണി’ ചിത്രീകരിക്കുന്നത്.
അഭിനന്ദന് രാമാനുജന് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍ഹിക്കുന്നത്.