മകളുടെ സ്വകാര്യതയെ വളരെയധികം മാനിക്കുന്ന ദമ്പതികളാണ് വിരാട് കോലിയും , അനുഷ്ക ശര്‍മയും. ഈ അടുത്താണ് ഇവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുഞ്ഞ് വന്നത്. എന്നാല്‍ ഇതുവരെ മകളുടെ ഫോട്ടോ പുറത്തുവിട്ടിട്ടില്ല ഇരുവരും. കുഞ്ഞിന്റെ ഫോട്ടോ പുറത്ത് പോകാതിരിക്കാന്‍ രണ്ടുപേരും ശ്രമിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക ഇന്ത്യ മൂന്നാം ഏകദിനത്തിനിടെ ഇവരുടെ മകളുടെ ഫോട്ടോ വൈറലായിരുന്നു . ഇപ്പോഴിതാ ഇതില്‍ പ്രതികരണം അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് കോലിയും അനുഷ്കയും.
കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിങ്ങനെ… ”ഇന്നലെ മൂന്നാം ഏകദിനത്തിനിടെ ഞങ്ങളുടെ മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ക്യാമറ ഞങ്ങള്‍ക്ക് നേരെയാണ് അറിഞ്ഞിരുന്നില്ല. ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് പഴയത് തന്നെയാണ്, മാറ്റമൊന്നും വരുത്തിയിട്ടില്ല. ഈ ചിത്രം പ്രചരിച്ചില്ലായിരുന്നെങ്കില് ആ പ്രവൃത്തി അഭിനന്ദിക്കപ്പെട്ടേനെ.” കോലി ഒരിക്കല്‍കൂടി നിലപാട് വ്യക്തമാക്കി. അനുഷ്കയും ഇതേ കുറിപ്പ് സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ മകളുടെ ഫോട്ടോ പുറത്തുവിടാത്തതിനെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ.. ‘അവള്‍ക്ക് മാധ്യമങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും സ്വതന്ത്രമായി ജീവിതം നയിക്കാന്‍ അവസരം കൊടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവള്‍ക്ക് പ്രായമായി കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് അവളെ നിയന്ത്രിക്കാന്‍ കഴിയില്ല, അതിനാല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളുടെ പിന്തുണ ഞങ്ങള്‍ ആവശ്യമാണ്.’