Bigboss

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ സർജറിക്ക് വരെ വിധേയനായിരുന്നു. ഇപ്പോഴും അതിന്റെ ബുദ്ധിമുട്ടുകൾ സിജോ അനുഭവിക്കുന്നുണ്ട്. സിജോയെ മർദ്ദിച്ചതിനാൽ അടുത്ത നിമിഷം തന്നെ അസി റോക്കിയെ ഷോയിൽ നിന്നും പുറത്താക്കിയിരുന്നു. ഷോയിൽ നിന്നും പുറത്ത് വന്നശേഷം ചെയ്ത മർദ്ദനത്തെ പോലും മാസാക്കി കാണിച്ചാണ് അസി റോക്കി സോഷ്യൽമീഡിയയിൽ എത്തിയത്.സിജോയുടെ അവസ്ഥയെ കുറിച്ച് ഒരിക്കൽ പോലും വ്യാകുലപ്പെട്ടിട്ടുമില്ല. ​ഗ്രാന്റ് ഫിനാലെയ്ക്ക് ക്ഷണിക്കാത്ത പരിഭവവും പരാതിയും മാത്രമാണ് വീഡിയോകളിലൂടെ അസി റോക്കി പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ഹൗസിൽ നിന്ന് ഇറങ്ങിയശേഷം ആദ്യമായി സിജോയോട് മാപ്പ് ചോദിച്ച് എത്തിയിരിക്കുകയാണ് അസി റോക്കി. സോഷ്യൽമീഡിയ പേജിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് അസി റോക്കി സിജോയോട് മാപ്പ് ചോദിച്ചത്.

- Advertisement -

ജിന്റോയാണ് നമ്മുടെ ബി​ഗ് ബോസ് സീസൺ ആറിന്റെ വിജയി. അർജുൻ സെക്കന്റാണ്. ജാസ്മിൻ തേർഡാണ് വന്നിരിക്കുന്നത്. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. പിന്നെ ബി​ഗ് ബോസിന്റെ ഇതുവരെയുള്ള എല്ലാ സീസണുകളുമായും കംപയർ ചെയ്യുമ്പോൾ ഈ സീസൺ എല്ലാം കൊണ്ടും അടിപൊളി സീസണായിരുന്നു. സീസൺ ആറ് ഒഴികെ മറ്റെല്ലാ സീസണുകളും ഒരേ വേവ് ലെങ്ത്തിൽ പോയിട്ടുള്ള സീസണാണ്. ഈ സീസണിൽ എല്ലാം ഉണ്ടായിരുന്നു.പഞ്ചിന് പഞ്ച്, മാസിന് മാസ്, അടിക്ക് അടി, ഫൈറ്റിന് ഫൈറ്റ്, ഡ്രാമ, ലവ് ട്രാക്ക്, തേപ്പ് ട്രാക്ക്, ട്രയാങ്കിൾ ട്രാക്ക് എല്ലാം ഉണ്ടായിരുന്നു. ഈ സീസണിൽ പങ്കെടുക്കാൻ പറ്റിയത് വലിയൊരു അച്ചീവ്മെന്റായി കാണുന്നു. കൂടാതെ എനിക്ക് ഒരു ഇംപാക്ട് ഉണ്ടാക്കാൻ പറ്റി. പതിനെട്ട് ദിവസം മാത്രം സീസണിൽ നിന്നിട്ടും കേരളത്തിലുള്ള ആളുകളെല്ലാം എന്നെ തിരിച്ചറിഞ്ഞു. ആൾക്കാരുടെ ഇടയിലേക്ക് വരാൻ പറ്റി. അതുപോലെ ഒരുപാട് വിമർശനങ്ങൾ ഞാൻ ഏറ്റുവാങ്ങി.ആറ് വർഷത്തെ കാത്തിരിപ്പിനും ആറ് മാസത്തെ ട്രെയിനിങിനും ശേഷമാണ് ഞാൻ ഹൗസിലേക്ക് മത്സരിക്കാൻ വന്നത്. നിങ്ങൾ‌ തന്നെ കണ്ടിട്ടുണ്ടാവും രാവിലെ മുതൽ വൈകിട്ട് ലൈഫ് ഓഫാക്കുന്നത് വരെയും ഞാൻ ആക്ടീവാണ്. എന്റെ ഭാ​ഗം ഞാൻ നന്നായിട്ട് തന്നെ ചെയ്തു. പിന്നെ വിധി കാരണമാകാം അങ്ങനെയൊരു സമയത്ത് എന്നെ കൊണ്ട് ആ പ്രവൃത്തി ചെയ്യിപ്പിച്ചത്. അല്ലാതെ മനപൂർവം ഞാൻ ചെയ്തതല്ല.ആ സിറ്റുവേഷനിൽ നടന്ന ആക്സി‍ഡന്റ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ ഷോയിൽ വന്നതുകൊണ്ട് കൊച്ചുകുട്ടികളുടെയും അമ്മമാരുടെയുമെല്ലാം സ്നേഹം എനിക്ക് കിട്ടി. പിന്നെ ആ സംഭവത്തിനുശേഷം ഒരുപാട് ആളുകൾ എന്നെ ഉപദേശിച്ചു. ഹൗസിൽ ഞാനുണ്ടായിരുന്നുവെങ്കിൽ കപ്പും കൊണ്ടെ വരുമായിരുന്നുള്ളു. ജിന്റോയെ ഹൗസിൽ കണ്ടപ്പോൾ വഴി തെറ്റി വന്നയാളായിട്ടാണ് എനിക്ക് തോന്നിയത്. പിന്നെ അർജുൻ വളരെ ഷാർപ്പാണ്.ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു. പിന്നെ ഈ ഒരു അവസരത്തിൽ എനിക്ക് പറയാനുള്ളത് സിജോ എനിക്ക് നിന്നോട് ഒരു വൈരാ​ഗ്യവുമില്ല. ഒരു ദേഷ്യവുമില്ല. കാരണം ഹൗസിൽ നീ എനിക്ക് നല്ല ഫ്രണ്ട് തന്നെയായിരുന്നു. ഒരുപാട് നല്ല നിമിഷങ്ങൾ അവിടെ വെച്ച് നമുക്ക് രണ്ടുപേർക്കും ഉണ്ടായിട്ടുണ്ട്. ഞാൻ നിന്നെ ഒരുപാട് മിസ് ചെയ്യുന്നു. പിന്നെ ആദ്യം നിന്നോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു.കാരണം നീ മൂലം ഞാൻ പുറത്തായി. പിന്നെ നിനക്ക് ഞാൻ കാരണം പ്രശ്നങ്ങളുണ്ടായി. കൺഫെഷൻ റൂമിൽ വെച്ച് തന്നെ ഞാൻ ഒരുപാട് മാപ്പ് പറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു… സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. സിജോയെ ഞാൻ ഇടിച്ചതിന്റെ പേരിൽ വിഷമിച്ച എല്ലാവരോടും എന്നോട് ദേഷ്യം തോന്നിയ എല്ലാവരും ക്ഷമിക്കണം.

Anusha

Recent Posts

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

9 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

10 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

11 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

13 hours ago

അതായിരുന്നു ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം – വിവാഹ കത്ത് വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി, വിവാഹ തീയതിയും മുഹൂർത്തവും അടക്കം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലച്ചേരി. സിനിമ മേഖലയിലും ടെലിവിഷൻ മേഖലയിലും താരം ഒരുപോലെ സജീവമാണ്. സ്റ്റാർ…

13 hours ago

ഞാൻ ഉണ്ടാക്കിത്തരുന്ന ആഹാരം കഴിക്കുമോ എന്ന് ഏലിക്കുട്ടി, മോഹൻലാൽ പകരം ആവശ്യപ്പെട്ടത് മറ്റൊരു കാര്യം

വീടിനടുത്ത് ഷൂട്ടിംഗ് നടക്കുന്നു എന്ന വാർത്ത ഏലിക്കുട്ടി കേട്ടു. അപ്പോൾ പിന്നെ അതൊന്നു കാണണം എന്നൊരു ആഗ്രഹം. ഇഷ്ട താരം…

13 hours ago