ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. സത്യൻ അന്തിക്കാടിന്റെ മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടൻ വിനീതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
2021 ല്‍ പുറത്തിറങ്ങിയ കാല്ചിലമ്പിനു ശേഷം വിനീത് അഭിനയിക്കുന്ന മലയാള ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.
മികച്ച അഭിപ്രായം നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് പാച്ചുവും അത്ഭുതവിളക്കും.
ഇതിനിടയിൽ ഇപ്പോഴിതാ ഫഹദിനെ കുറിച്ച് വിനീത് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ചിത്രത്തിലേക്കുള്ള ആദ്യ അട്രാക്ഷന് ഫഹദായിരുന്നുവെന്ന് വിനീത് പറയുന്നു. സത്യന് അന്തിക്കാടിന്റെ മകന് ചെയ്യുന്ന ഒരു സിനിമയുണ്ട്. ഫഹദാണ് നായകന് എന്ന് നിര്‍മാതാവ് സേതു മണ്ണാര്‍ക്കാട് പറഞ്ഞു. അതില്‍ തന്നെ എക്സൈറ്റഡ് ആയിരുന്നു എന്നാണ് വിനീത് പറയുന്നത്.
ഫഹദിന്റെ കൂടെ സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു.
പാച്ചിക്കയുടെ അതേ ജീനാണ് ഫഹദ്. പാച്ചിക്ക എല്ലാ ആക്ടേഴ്സിനെയും അഭിനയിച്ച് കാണിക്കും. മാനത്തെ വെള്ളിത്തേരില്‍ ചെല്ലുമ്പോള്‍ ശോഭന പറഞ്ഞത് പാച്ചിക്ക പറയുന്ന പോലെ മാത്രം ചെയ്താ മതി, അതാണ് താന്‍ മണിചിത്രത്താഴില്‍ ചെയ്തതെന്നാണ്, അതേ ജീന്‍ തന്നെയാണ് ഫഹദും എന്നും വിനീത് പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു വിനീത് ഇക്കാര്യം പറഞ്ഞത്. നേരത്തെയും ഫഹദിനെ പുകഴ്ത്തി വിനീത് രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു വിനീത് ഫഹദിനെ പ്രശംസിച്ചത്.
മുംബൈ കേരളാ യാത്രയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. വിജി വെങ്കിടേഷ് ഫഹദിനൊപ്പം നിര്‍ണായക റോളില്‍ ചിത്രത്തിലെത്തുന്നു. ഇന്നസെന്റ്, വിജയരാഘവന്, അഞ്ജന ജയപ്രകാശ്, എന്നിവരും ചിത്രത്തിലുണ്ട്.