തീര്‍ത്തും വേറിട്ട ഒരു ചിത്രമായിരുന്നു ഹൃദയം. ശരിക്കും കാഴ്ചക്കാരുടെ ഹൃദയത്തില്‍ പതിഞ്ഞ ചിത്രം തന്നെ. ദര്‍ശന , പ്രണവ് മോഹന്‍ലാല്‍ , കല്യാണി പ്രിയദര്ശന്, തുടങ്ങിയവരാണ് സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വിനീത് സംവിധാനം ചെയ്ത ഈ സിനിമ ശരിക്കും തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ തന്നെയാണെന്ന് പറയുകയാണ് സംവിധായകന് ഇപ്പോള്‍.
ഹൃദയത്തില്‍ സെല്‍വ എന്ന കഥാപാത്രം മരിക്കുന്നുണ്ട്. ശരിക്കും അങ്ങനെ ഒരു മരണം ഉണ്ടായിരുന്നു എന്ന് വിനീത് പറയുന്നു. എന്നാല്‍ എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നില്ല , എന്റെ സുഹൃത്ത് മരിച്ചയാളുമായി ആത്മബന്ധം ഉണ്ടായിരുന്നു. അവന്റെ സങ്കടം ഞാന്‍ കണ്ടതാണെന്നും വിനീത് പറയുന്നു.
ചിത്രത്തില്‍ അരുണ്‍ പഠിക്കുന്ന ക്ലാസ്സ് കാണിച്ചിരുന്നു. അത് തന്നെയാണ് ശരിക്കും ഞാന്‍ പഠിച്ചിരുന്ന ക്ലാസ്സ്, ദര്‍ശനയുടെ ക്ലാസ് തന്നെയായിരുന്നു ദിവ്യ പഠിച്ചത്. മലയാളി സീനിയേഴ്സ് റാഗ് ചെയ്യുന്നതിനിടെയാണ് ദിവ്യയെ വിനീത് പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയും , ആ ബന്ധം പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു. ചിത്രത്തിലെ ഹിറ്റ് ഗാനം ഉണക്കമുന്തിരി ആലപിച്ചത് ദിവ്യയാണ് .
അതേസമയം ഹിറ്റ് ചിത്രമായിരുന്നു ഹൃദയം, മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. ഏറെ നാളുകളായി താന്‍ മനസ്സില്‍ കൊണ്ടുനടന്ന ഒരു ചിത്രമായിരുന്നു ഹൃദയം എന്ന് വിനീത് പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സിനിമ ഒരുക്കണമെന്ന് വിനീത് നേരത്തെ തീരുമാനിച്ചതാണ്, അത് വിജയിക്കുകയും ചെയ്തു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…
ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…
ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…
മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…