Film News

മുകുന്ദനുണ്ണിയെ കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമര്‍ശം; ഒടുവില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായികം സംവിധാനം ചെയ്ത ചിത്രമായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. തീയറ്റര്‍ വിജയത്തിന് പിന്നാലെ സിനിമ ഒടിടിയിലും എത്തിയിരുന്നു.

- Advertisement -

ഒടിടിയില്‍ എത്തിയതോടെ നിരവധി പേരായിരുന്നു ചിത്രത്തിനെ പ്രശംസിച്ച് എത്തിയത്. എന്നാല്‍ ചിത്രത്തിനെ വിമര്‍ശിച്ച് നടന്‍ ഇടവേള ബാബു എത്തിയിരുന്നു. ചിത്രം മുഴുവന്‍ നെഗറ്റീവ് ആണെന്നും മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് അറിയില്ലെന്നുമാണ് ഇടവേള ബാബു പറഞ്ഞത്.

ഇടവേള ബാബുവിന്റെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.തങ്കം എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനിടെ സംസാരിക്കുമ്പോഴായിരുന്നു വിനീത് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

സിനിമ കാണുന്നവര്‍ക്ക് അഭിപ്രായം പറയാം. തന്നെ വിളിച്ച് പറഞ്ഞിട്ടുള്ള കാര്യങ്ങളേ ബാബുച്ചേട്ടന്‍ ആ വേദിയിലും പറഞ്ഞിട്ടുള്ളൂ. സിനിമയേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കട്ടെ. അങ്ങനെ ചര്‍ച്ചകള്‍ വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും വിനീത് പറഞ്ഞു.

ുകുന്ദനുണ്ണി വിശ്വസിക്കുന്ന നാല് കാര്യങ്ങളായ അച്ചടക്കം, അര്‍പ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയില്‍ വിശ്വാസമുണ്ടെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. ബാക്കിയുള്ള കാര്യങ്ങളില്‍ യോജിപ്പില്ലെന്നും വിനീത് പറഞ്ഞു.

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലായിരുന്നു ഇടവേള ബാബു ചിത്രത്തിനെ വിമര്‍ശിച്ചത്.

മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്.

ക്ലൈമാക്സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം.

എന്നാല്‍ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?

പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. ഞാന്‍ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. വിനീതേ താങ്കള്‍ എങ്ങനെ ഈ സിനിമയില്‍ അഭിനയിച്ചെന്നാണ് ചോദിച്ചത്.

ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാന് പറ്റില്ല. കാരണം വിനീതിന്റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്.

ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാള് എനിക്ക് അദ്ഭുതം തോന്നിയത് പ്രേക്ഷകന് എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ്.” ഇടവേള ബാബു പറഞ്ഞു.

Abin Sunny

Recent Posts

ആകാശത്ത് നിന്ന് വീണ തങ്കക്കുടം, ഒടുവിൽ ഉടമയെ കിട്ടി.ഇതാണ് താരം.പോസ്റ്റുമായി ഇന്ദ്രജിത്ത്

ശക്തമായ മഴയയിൽ ആകാശത്തുനിന്ന് തങ്കക്കുടം വീണുകിട്ടി' എന്ന തലക്കെട്ടോടെയുള്ള പത്രകുറിപ്പ് വലിയ രീതിയിലാണ് വൈറൽ ആയത്.നടൻ ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ…

39 mins ago

അവരും ജാസ്മിനും ഗബ്രിയും കാട്ടി കൂട്ടിയതിന്റെ പകുതി പോലും കാട്ടിയിട്ടില്ല,ജാസ്മിന്റെ കുടുംബം വന്നാൽ സംഭവിക്കാൻ പോവുന്നത്

ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് ജാസ്മിൻ കഴിഞ്ഞ ദിവസം മദേർസ് ഡേയിലെ പ്രത്യേക എപ്പിസോഡിൽ ഉമ്മയോട് കത്തിലൂടെ തുറന്ന് സംസാരിക്കുകയും ചെയ്തു. ​ഗബ്രിയുമായി…

2 hours ago

പ്രസവിച്ചാൽ മാത്രം അമ്മയാവില്ല.പ്രസവിച്ച് മൂന്ന് മാസത്തിനുള്ളിൽ അഭിനയിക്കാൻ പോയി,ഞങ്ങളെ നോക്കിയത് അമ്മൂമ്മ.തുറന്ന് പറഞ്ഞ് കൽപനയുടെ മകൾ

കൽപ്പനയുടെ പാത പിന്തുടർന്ന് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ് മകൾ ശ്രീമയി. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ അമ്മയെക്കുറിച്ച് ശ്രീമയി…

2 hours ago

ജാസ്മിനെ കെട്ടിപിടിച്ച് കരഞ്ഞ് അൻസിബയുടെ ഉമ്മ.ജാസ്മിനെ കുറിച്ച് ഉമ്മ അൻസിബയോട് പറഞ്ഞത് ഇങ്ങനെ..കണ്ണുനിറഞ്ഞ് താരം

കഴിഞ്ഞ ദിവസം ഋഷിയുടേയും അൻസിബയുടേയും കുടുംബമായിരുന്നു ടാസ്കിന്റെ ഭാഗമായി എത്തിയത്. ഏറെ വൈകാരികമായിട്ടായിരുന്നു കുടുംബങ്ങളെ മത്സരാർത്ഥികൾ സ്വീകരിച്ചത്. തുടർന്ന് മത്സരാർത്ഥികൾ…

2 hours ago

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

14 hours ago