Film News

മലർവാടി സിനിമയ്ക്കു മുൻപ് ദുൽഖറിൻ്റെ അടുത്ത് ഒരു കഥ പറഞ്ഞിരുന്നു. പിന്നീട് സംഭവിച്ചത് ഇങ്ങനെ. വിനീത് ശ്രീനിവാസൻ പറയുന്നത് കേട്ടോ?

ഹൃദയം എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ കൾക്ക് മുൻപിൽ പ്രദർശനം തുടരുകയാണ്. ഏതാണ്ട് അഞ്ചു വർഷത്തിനു ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ്. പ്രണവ് മോഹൻലാൽ ആണ് ഈ ചിത്രത്തിൽ നായകൻ. ദർശന രാജേന്ദ്രൻ കല്യാണി പ്രിയദർശൻ എന്നിവരാണ് ഇതിൽ നായികമാർ. ഏതാണ്ട് പതിനഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ ഉണക്കമുന്തിരി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ്റെ പത്നി ദിവ്യയാണ്.

- Advertisement -

ഇപ്പോഴിതാ മറ്റൊരു കാര്യമാണ് വിനീത്ശ്രീനിവാസൻ തുറന്നുപറയുന്നത്. വിനീത് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. ഈ ചിത്രത്തിന് മുൻപ് താൻ സിനിമ നിർമ്മിക്കാൻ ആദ്യമായി കഥ പറഞ്ഞത് ദുൽഖറിൻറെ അടുത്താണ് എന്ന് താരം പറയുന്നു. ഒരു സിനിമയെ കുറിച്ച് ഒരുപാട് ചർച്ച ചെയ്തിരുന്നു. പക്ഷേ അതൊരു പ്രൊജക്ടിലേക്ക് എത്താതെ പോവുകയായിരുന്നു. ഒരു അഭിമുഖത്തിൽ താരം വ്യക്തമാക്കി.

ചെറുപ്പംതൊട്ടേ നല്ല പരിചയവും സൗഹൃദവും ദുൽഖർ ആയിട്ടുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമ ഇതുവരെ സംഭവിച്ചിട്ടില്ല എന്നേയുള്ളൂ. ഇടയ്ക്കിടയ്ക്ക് ഒരുമിച്ച് ഒരു ചിത്രം ചെയ്യുന്നതിനെപ്പറ്റി സംസാരിച്ചിട്ടുണ്ട്. ഒരു സിനിമ കുറെ ചർച്ച ചെയ്തെങ്കിലും അതൊരു പ്രൊജക്ടിലേക്ക് എത്തിയില്ല. അങ്ങനെ കുറെ ചർച്ചകൾ നടന്നിട്ടുണ്ട്. താരം വ്യക്തമാക്കി.

2010ലാണ് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം പുറത്തിറങ്ങിയത്. ഒരു സൂപ്പർഹിറ്റ് ചിത്രമായിരുന്നു ഇത്. ഹൃദയം എന്ന ചിത്രം ഒരു വിനീത് മാജിക് ആണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം ഇപ്പോൾ.

Abin Sunny

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

41 mins ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

49 mins ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

1 hour ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

2 hours ago