Film News

‘തമിഴ് സിനിമ തമിഴര്‍ക്ക് മാത്രം’; തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനം, തമിഴ് ചിത്രങ്ങള്‍ കേരളത്തില്‍ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം എടുത്താല്‍ തമിഴ്‌നാട് ഫിലിം ഇന്‍ഡസ്ട്രിക്ക് കുറഞ്ഞത് 150 കോടി രൂപ ഒരു വര്‍ഷം നഷ്ടമാകും; പ്രതികരിച്ച് സംവിധായകന്‍ വിനയന്‍

കുറച്ച് ദിവസം മുന്നേയാണ് തമിഴ് സിനിമയില്‍ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന് ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) അറിയിച്ചത്. ഇത് സിനിമ പ്രേമികള്‍ക്ക് ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചിരുന്നു.

- Advertisement -

ഇപ്പോഴിത വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണെന്ന് പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്‌നാട് സിനിമാ സംഘടനകള്‍ നീങ്ങുന്നതെന്ന് വിനയന്‍ പറഞ്ഞു.

ഏതു ഭാഷയില്‍ പെട്ടവര്‍ക്കും ഇന്ത്യയില്‍ എവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും വിനയന്‍ പറഞ്ഞു. കേരളത്തില്‍ ഹിറ്റാകുന്ന മലയാള ചിത്രങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ വലിയ കളക്ഷനാണ് വിജയ്യുടെയും, കമലാ ഹാസന്റെയും, രജനീകാന്താന്റെയും സൂര്യയുടെയും ഒക്കെ ചിത്രങ്ങള്‍ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്.. നമ്മള്‍ അവരെ വേറിട്ടു കാണുന്നില്ല എന്നതാണു സത്യം..

കേരളത്തിലെ തീയറ്ററുകളില്‍ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകള്‍ എടുത്താല്‍ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്‌നാട് ഫിലിം ഇന്‍ഡസ്ട്രിക്കു ഒരു വര്‍ഷം നഷ്ടമാകും എന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-

ഇന്ത്യ ഒന്നാണ്.. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്‌നാടു സിനിമാ സംഘടനകള്‍ നീങ്ങുന്നത്..

കുറേ ദിവസമായി ഈ വാര്‍ത്തകള്‍ വന്നിട്ടും തമിഴ്‌നാടു സര്‍ക്കാര്‍ അതിനെ എതിര്‍ക്കാന്‍ തയ്യാറായിട്ടില്ല.. മാത്രമല്ല ഇപ്പോള്‍ ഈ വാദത്തിന് അവിടെ സപ്പോര്‍ട്ട് ഏറി വരികയാണന്നറിയുന്നു.. നമ്മുടെ സാംസ്‌കാരിക വകുപ്പാണങ്കില്‍ സിനിമാക്കാരുടെ പ്രശ്‌നങ്ങളില്‍ ഞങ്ങളീ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നത്..

ഈ നീക്കം വളരാനനുവദിച്ചാല്‍ അതൊരുതരം വിഘടന വാദത്തിനു തുല്യമാണ്.. ഇതു മുളയിലേ നുള്ളിക്കളയണം.. ഏതു സ്റ്റേറ്റില്‍പ്പെട്ടവര്‍ക്കും ഏതു ഭാഷയില്‍ പെട്ടവര്‍ക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാനാവില്ല..

കേരളത്തില്‍ ഹിറ്റാകുന്ന മലയാള ചിത്രങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ വലിയ കളക്ഷനാണ് വിജയ്യുടെയും, കമലാ ഹാസന്റെയും, രജനീകാന്താന്റെയും സൂര്യയുടെയും ഒക്കെ ചിത്രങ്ങള്‍ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്.. നമ്മള്‍ അവരെ വേറിട്ടു കാണുന്നില്ല എന്നതാണു സത്യം..

കേരളത്തിലെ തീയറ്ററുകളില്‍ തമിഴ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകള്‍ എടുത്താല്‍ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്‌നാട് ഫിലിം ഇന്‍ഡസ്ട്രിക്കു ഒരു വര്‍ഷം നഷ്ടമാകും.

മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങള്‍ക്ക് പോലും തമിഴ് നാട്ടിലെ തീയറ്ററുകളില്‍ കിട്ടുന്നത് വളരെ വളരെ തുഛമായ കളക്ഷനുമാണന്നോര്‍ക്കണം.തമിഴ് സിനിമ തമിഴര്‍ക്കു മാത്രം എന്ന തീരുമാനം മാറ്റിയില്ലങ്കില്‍ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാന്‍ മലയാളസിനിമയിലെ നിര്‍മ്മാതാക്കളും, തീയറ്റര്‍ ഉടമകളും, വിതരണക്കാരും എത്രയുംവേഗം തയ്യാറാകണമെന്നാണ് എന്റെ അഭിപ്രായം..

വിക്രമിനെ അവതരിപ്പിച്ച ‘കാശി’ ഉള്‍പ്പെടെ കുറച്ചു ചിത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ച തമിഴകത്തോട് എനിക്കു സ്‌നേഹമുണ്ടങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോടു യോജിക്കാനാവുന്നില്ല..

Abin Sunny

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

2 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

2 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

4 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

4 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

5 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

6 hours ago