Film News

ശ്രീനാഥ് ഭാസി ഇരയാണ്, ഭാസിയെ വച്ച് സിനിമ ചെയ്യും; പൂര്‍ണ്ണമായി പിന്തുണച്ച് വിജയകുമാര്‍ പ്രഭാകര്‍

കൊച്ചി: കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ യുവനടന്മാരായ ശ്രീനാഥ് ഭാസിക്കും, ഷെയിന്‍ നിഗത്തിനും സിനിമ സംഘടകള്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. സിനിമ മേഖലയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴി വച്ചിരുന്നു ഈ സംഭവം.

- Advertisement -

സിനിമ രംഗത്തെ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ശ്രീനാഥ് ഭാസി ലഹരി മരുന്ന് ഉപയോഗിക്കുമെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ശ്രീനാഥ് ഭാസിക്ക് വിമര്‍ശനം ഉയരുമ്പോള്‍ ശ്രീനാഥ് ഭാസിയെ പൂര്‍ണ്ണമായി പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് നടനും, ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരന്‍.

ശ്രീനാഥ് ഭാസിയുമായി താന്‍ സിനിമ എടുക്കുമെന്ന് വിജയകുമാര്‍ പ്രഭാകര്‍ അറിയിച്ചു. ഭാസി മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. ഇത്തരത്തില്‍ പറയുന്നവര്‍ സ്വയം തിരുത്തണം.

ശ്രീനാഥിനെ പോലെയുള്ള ഒരു കഴിവുള്ള നടനെ വെറുതെ ഇരുത്തുന്നത് ശരിയല്ല. ആറ്റിറ്റിയൂഡ് നോക്കി ഒരിക്കലും ആളുകളെ മാറ്റി നിര്‍ത്തരുത് എന്നും വിജയകുമാര്‍ പറഞ്ഞു.

ശ്രീനാഥ് ഭാസി അഭിനയിക്കുന്ന കുണ്ടറ അണ്ടിയാപ്പീസ് എന്ന ചിത്രത്തിന്റെ കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് വിജയകുമാര്‍ പ്രഭാകര്‍ ശ്രീനാഥ് ഭാസിയെ പിന്തുണച്ച് രംഗത്ത് എത്തിയത്.

ഒരു നടനെയും വിലക്കാന്‍ ആര്‍ക്കും അധികാരമില്ല എന്നാണ് വിശ്വസിക്കുന്നത് എന്നും വിജയകുമാര്‍ പറഞ്ഞു.ഭാസി ഇരയാണ്. ഭാസി തന്നെ അപമാനിക്കുന്നു എന്ന് പറഞ്ഞ് കേസ് കൊടുത്താലോ. സൊസേറ്റി ഒരാളെ മനപ്പൂര്‍വ്വം കൂതറയാക്കരുത്. അതിനുള്ള സാഹചര്യം ഒരുക്കരുത് -വിജയകുമാര്‍ പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.

Abin Sunny

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

2 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

2 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

2 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

3 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

5 hours ago