ദളപതി വിജയിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ദ ഗോട്ട്’. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദളപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്.
ചിത്രത്തിന്റെതായി എത്തിയ രണ്ട് പോസ്റ്ററുകള്‍ ആരാധകര്‍ക്ക് ഇടയില്‍ വന്‍ വൈറലായിരുന്നു. ഇപ്പോഴിത പൊങ്കല്‍ ദിനത്തില്‍ ചിത്രത്തിന്റെതായി മറ്റൊരു അപ്ഡേറ്റ് പങ്കുവയ്ക്കുകയാണ് ദളപതി.
— Vijay (@actorvijay) January 15, 2024
വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ദളപതിയെ കൂടാതെ വന്‍ താരനിരയാണ് എത്തുന്നത് എന്ന് വ്യക്തമാക്കുന്ന പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് വിജയ്.
വിജയ്ക്ക് ഒപ്പം സംവിധായകനും നടനുമായ പ്രഭുദേവ, പ്രശാന്ത്, അജ്മല്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. നാല്‍വര്‍ സംഘം കയ്യില്‍ തോക്കേന്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
എന്തായാലും പൊങ്കല്‍ ദിനത്തോട് അനുബന്ധിച്ചെത്തിയ പുത്തന്‍ അപ്ഡേറ്റ് പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം വില്‍സ്മിത്ത് നായകനായി എത്തിയ ജമിനി മാന്‍ എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്.