Film News

മണാലി യാത്രക്ക് പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു സര്‍പ്രൈസ് നല്‍കി വിജയ് ദേവരക്കോണ്ട; കുടുംബസമേതം ആരാധകരെ കണ്ട് താരം

തെലുങ്ക് സിനിമയുടെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളാണ് വിജയ് ദേവരക്കോണ്ട. നിരവധി ആരാധകരുള്ള താരമാണ് ദേവരക്കോണ്ട. നടന് ആരാധകരോടുള്ള സ്‌നേഹം സിനിമ മേഖലയില്‍ വളരെ പ്രശസ്തമാണ്.

- Advertisement -

തന്റെ ആരാധകര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി സന്തോഷിപ്പിക്കുക എന്നത് വിജയ് ദേവരകൊണ്ടയുടെ പതിവാണ്. ഈ വര്‍ഷം തന്റെ 100 ആരാധകര്‍ക്ക്
മണാലിക്കുള്ള സൗജന്യ യാത്രാ പാക്കേജ് ആയിരുന്നു നടന്റെ സമ്മാനം.

ബാച്ച് യാത്ര തിരിച്ച് ഒരാഴ്ച പിന്നിടവെ ആരാധകര്‍ക്ക് വീണ്ടും സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് നടന്‍. തന്റെ കുടുംബത്തിന് ഒപ്പം ആരാധകരെ സര്‍പ്രൈസ് വിസിറ്റ് നടത്തിയിരിക്കുകയാണ് ദേവരക്കൊണ്ട.

ആരാധകരെ നേരിട്ട് മണാലിയില്‍ എത്തിയാണ് കണ്ടത്. നടനും അമ്മയും നൂറുപേര്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആണ്.

നൂറ് ആരാധകരെ വഹിച്ചുകൊണ്ട് വിമാനം പുറപ്പെട്ട വീഡിയോ നടന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത്. ആവേശഭരിതരായ ആരാധകരെ വീഡിയോയില്‍ കാണാം.

ദേവരസാന്റ എന്ന ഹാഷ് ടാഗില്‍ ആണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള 100 പേരാണ് മണാലി യാത്രയില്‍ ഉള്ളത്.
2017 മുതല്‍ ആണ് ക്രിസ്മസ് – ന്യൂയര്‍ സമയങ്ങളില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കി തുടങ്ങിയത്.

കഴിഞ്ഞ ക്രിസ്തുമസിന് 100 ആരാധകര്‍ക്ക് 10000 രൂപ വീതം സമ്മാനിക്കുകയും ചെയ്തിരുന്നു. ഇത്തവണ സോഷ്യല്‍ മീഡിയ പോളിലൂടെയായിരുന്നു വിജയ് ആരാധകര്‍ക്ക് മലനിരകളോടുള്ള താല്പര്യം മനസിലാക്കിയത്.

തുടര്‍ന്നാണ് മണാലി ട്രിപ്പ് ആരാധകര്‍ക്കായി താരം പ്ലാന്‍ ചെയ്തത്. അതേസമയം ‘ഖുശി’യാണ് നിലവില്‍ ചിത്രീകരണത്തിലുള്ള വിജയ് ദേവരകൊണ്ട ചിത്രം.

Abin Sunny

Recent Posts

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

8 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

8 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

9 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

9 hours ago

എല്ലാ മലയാളികളും എന്തുകൊണ്ടാണ് ഇങ്ങനെ ആയത്? ഇത് ജന്മനാ ഉള്ളത് ആണോ? മലയാളികളെക്കുറിച്ച് റായി ലക്ഷ്മി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റായി ലക്ഷ്മി. സൗത്ത് ഇന്ത്യയിൽ എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരുവിധം ഭാഷകളിൽ…

9 hours ago

മുകേഷ് അംബാനിയുടെ മരുമകൾ ആവാൻ പോകുന്ന പെൺകുട്ടിയുടെ ഗൗണിൽ പ്രിൻ്റ് ചെയ്തിരിക്കുന്നത് എന്താണെന്ന് സമൂഹമാധ്യമങ്ങളിൽ ചർച്ച, സംഭവം ഒരു കത്ത് ആണ്

മുകേഷ് അംബാനിയുടെ മകനാണ് ആനന്ദ് അംബാനി. ഇദ്ദേഹം ഉടൻ വിവാഹിതനാകാൻ ഒരുങ്ങുകയാണ്. രാധിക മെർച്ചൻ്റ് എന്നാണ് വധുവിൻറെ പേര്. ഇവരുടെ…

9 hours ago