കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലാകെ നടൻ വിജയുടെ വീഡിയോകളാണ്. ആരാധകരെല്ലാം ഇരുകൈയ്യും നീട്ടിയാണ് ഇതു സ്വീകരിച്ചിരിക്കുന്നത്.ഒരു സെക്കന്റ് പോലും മാറി നിൽക്കാതെ ചൂടിലും തിരക്കലും എല്ലാം സഹിച്ച് നിന്ന് വിജയ് തന്നെയാണ് ദുരിതബാധിതർക്ക് സഹായം കൈമാറിയത്. ഒപ്പം സെൽഫിയും ഫോട്ടോയും ആവശ്യപ്പെട്ടവർക്കൊപ്പം അതിന് പോസ് ചെയ്യുകയും ചെയ്തു താരം. ഇപ്പോഴിതാ വിജയ്ക്ക് വന്ന മാറ്റങ്ങളെ കുറിച്ച് സിനിമാ നിരൂപകൻ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.വാക്കുകൾ ഇങ്ങനെയാണ്,’പ്രിയമാനവളെ സിനിമയുടെ ഷൂട്ടിങ് ഒരു ക്രൗഡുള്ള ഏരിയയിൽ നടക്കുകയാണ്. വിജയ് അഭിനയിച്ചുകൊണ്ടിരിക്കെ ആരോ രണ്ടുപേർ ആൾക്കൂട്ടത്തിൽ നിന്ന് വളരെ മോശമായി വിജയിയെ പരിഹസിച്ച് കമന്റ് ചെയ്തു. അതുകേട്ട വിജയ് അസ്വസ്ഥനായി അഭിനയിക്കാതെ പോയി.
പിന്നെ സംവിധായകൻ പോയി പലതും പറഞ്ഞ് കൺവിൻസ് ചെയ്യിപ്പിച്ചാണ് ഷൂട്ടിന് തയ്യാറാക്കി കൊണ്ടുവന്നത്.’ ‘ആ ഷൂട്ട് തീർത്ത് പോയശേഷം പിന്നെ വിജയ് മൂന്ന് ദിവസത്തേക്ക് വീടിന് പുറത്ത് ഇറങ്ങിയില്ല. പഴയ വിജയ്ക്കാണ് വിജയകാന്തിന്റെ മരണാനന്തര ചടങ്ങിൽ വെച്ച് ചെരുപ്പേറ് ലഭിച്ചതെങ്കിൽ മിനിമം ഒരാഴ്ച എങ്കിലും അദ്ദേഹം വീടിന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടുമായിരുന്നു. ഇത്തരം കാര്യങ്ങളൊക്കെ വളരെ ഇമോഷണലി കണ്ടിരുന്നയാളാണ് വിജയ്.’അതിൽ നിന്നും താരത്തിന് മാറ്റം സംഭവിച്ചുവെന്നത് തൂത്തുക്കുടിയിൽ ദുരിതബാധിതർക്ക് സഹായം വിതരണം ചെയ്യാൻ എത്തിയപ്പോൾ വ്യക്തമായി’, എന്നാണ് നടൻ വിജയിയെ കുറിച്ച് സംസാരിച്ച് ചെയ്യാറു ബാലു പറഞ്ഞത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…
2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി ജയറാം. ജയറാമും പാർവതിയും പ്രണയിച്ചു വിവാഹം ചെയ്തവരായിരുന്നു. ഈ ബന്ധത്തിൽ ഇവർക്ക്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…