Film News

വിജയ്ക്കെതിരെ കോടതി നടത്തിയ പരാമർശം, ജഡ്ജിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി വിജയ്, പറയുന്ന കാരണം ഇങ്ങനെ

കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു മദ്രാസ് ഹൈക്കോടതി നടൻ വിജയ്ക്കെതിരെ രൂക്ഷമായ വിമർശനം നടത്തിയത്. സിനിമാതാരങ്ങൾ റീൽ ഹീറോകൾ മാത്രമാകരുത് എന്നായിരുന്നു മദ്രാസ് ഹൈക്കോടതി നടത്തിയ വിമർശനം. യുകെയിൽ നിന്നും ഇറക്കുമതി ചെയ്ത ആഡംബര വാഹനത്തിന് ലൈഫ് ടൈം ടാക്സ് കെട്ടിയതിനു ശേഷം ആയിരുന്നു വിജയ് നികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ട് ഹർജി സമർപ്പിച്ചത്. മുൻപ് പല വ്യക്തികളും ഇതുപോലെ ഹർജി സമർപ്പിക്കുകയും ടാക്സ് ഇളവ് നേടുകയും ചെയ്തിട്ടുണ്ട്. 2012 വർഷത്തിൽ വിജയ് സമർപ്പിച്ച ഹർജിയാണ് ഇത്.

- Advertisement -

ഒമ്പതു വർഷങ്ങൾക്കു ശേഷമാണ് കേസിൽ വിധി വരുന്നത് എന്നതുതന്നെ ജുഡീഷ്യറിക്ക് നാണക്കേട് ഉണ്ടാക്കുന്നതാണ്. എന്നാൽ വിധിയിൽ അനാവശ്യ പരാമർശങ്ങൾ ആണ് ജഡ്ജി നടത്തിയത്. എസ് എം സുബ്രഹ്മണ്യൻ ആണ് ഇത്തരത്തിലൊരു പരാമർശം നടത്തിയത്. എന്നാൽ ഹർജിയിൽ ഒരിടത്തുപോലും വിജയ്‌യുടെ പ്രൊഫഷൻ എന്താണെന്ന് വെളിപ്പെടുത്തുന്നില്ല. കേവലം ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിലാണ് നികുതിയിളവ് ആവശ്യപ്പെട്ടത്. ഇതിന് ആയിരുന്നു ജഡ്ജി ഒരു ലക്ഷം രൂപ പിഴ ഇടുകയും ഹർജി തള്ളിക്കളയുകയും ചെയ്തത്. ഇപ്പോൾ ജഡ്ജിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെ ആണ് താരം അപ്പീൽ നൽകിയിരിക്കുന്നത്.

തനിക്കെതിരെ ജഡ്ജി നടത്തിയ പരാമർശം വ്യക്തിപരമാണെന്നും അനാവശ്യമാണെന്നും ചൂണ്ടിക്കാണിച്ചു കൊണ്ടാണ് താരം അപ്പീൽ പോകാൻ തീരുമാനിച്ചത്. വിജയ്‌യുടെ ലീഗൽ ടീമാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. ഈ കേസ് കഴിഞ്ഞ ദിവസം കോടതിയിൽ പരിഗണിക്കുകയും എന്നാൽ ഒറിജിനൽ ജഡ്ജ്മെൻറ് കോപ്പി സമർപ്പിക്കാത്തതു കൊണ്ട് മറ്റൊരു ദിവസത്തിലേക്ക് കേസ് മാറ്റിവയ്ക്കുകയും ആണ് ചെയ്തത്. ഈ റിവ്യൂ ഹർജിയിൽ അനുകൂല തീരുമാനം ആണ് താരം പ്രതീക്ഷിക്കുന്നത്.

ബീസ്റ്റ് എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. നയൻതാര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കോലമാവ് കോകില എന്ന ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. അമേരിക്കയിലായിരുന്നു ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടന്നത്. രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിക്കാൻ ഇരിക്കുകയാണ്. അടുത്തവർഷം പൊങ്കലിന് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

2 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

2 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

9 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

14 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

24 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago