തെന്നിന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട താര ദമ്പതികള്‍ ആണ് വിഘ്നേശ് ശിവനും നയന്‍താരയും. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സൗത്ത് ഇന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായത്.
നീണ്ട നാളത്തെ പ്രണയത്തെ തുടര്‍ന്നാണ് ഇരുവരും വിവാഹിതരാകുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയന്‍താരയും വിഘ്നേശ് ശിവനും പ്രണയത്തിലാവുന്നത്.
വിഘ്നേശ് ശിവന് സംവിധാനം ചെയ്ത സിനിമയില്‍ നയന്‍താര ആയിരുന്നു നായിക. വിവാഹത്തിന് പിന്നാലെ വാടക ഗര്‍ഭ ധാരണത്തിലൂടെ ഇരുവരും അച്ഛനമ്മമാര്‍ ആവുകയും ചെയ്തിരുന്നു. ഇരട്ട കുട്ടികളാണ് ഇരുവര്‍ക്കും ജനിച്ചത്.
നയന്‍താരയോടുള്ള പ്രണയം തുറന്ന് പറയുന്നതില്‍ ഒട്ടും മടി കാണിക്കാത്ത ആളാണ് വിഘ്നേഷ് ശിവന്. പ്രിയതമയോടുള്ള പ്രണയം പരസ്യമായി വിഘ്നേഷ് പ്രകടിപ്പിക്കാറുണ്ട്.
ഇപ്പോഴിത വിഘ്നേശ് ശിവന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലിട്ട ഫോട്ടോ ആണ് ശ്രദ്ധ നേടുന്നത്. നയന്‍താരയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ആണ് വിഘ്നേശ് പങ്കുവെച്ചത്.
പാസ്പോര്‍ട്ട് സൈസ് ഫോട്ടോയില്‍ പോലും തിളങ്ങുന്ന സൗന്ദര്യമാണെന്നാണ് വിഘ്നേശ് ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. വിഘ്നേഷിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
വിഘ്നേഷിനെ പോലൊരു ഭര്‍ത്താവിനെയാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് എന്നാണ് പോസ്റ്റിന് താഴെ ചില ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇതൊക്കെ കുറച്ച് ഓവറാണ് എന്നാണ് മറ്റ് ചില ആരാധകര്‍ പറയുന്നത്.
അതേസമയം നിരവധി ചിത്രങ്ങളാണ് നയന്‍താരയുടെതായി റിലീസ് ചെയ്യാനുള്ളതും അണിയറയില്‍ ഒരുങ്ങുന്നതും. അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ഗോള്‍ഡാണ് ഉടന്‍ റിലീസ് ചെയ്യാനുള്ള ചിത്രം.
പൃഥിരാജ് ആണ് ഗോള്‍ഡിലെ നായകന്. സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.ഷാരൂഖ് ഖാനോടൊപ്പം അഭിനയിക്കുന്ന ജവാന് എന്ന സിനിമയുടെ ഷൂട്ടും നടന്ന് കൊണ്ടിരിക്കുകയാണ്.
അറ്റ്ലിയാണ് സിനിമയുടെ സംവിധായകന്. തെലുങ്കില്‍ ചെയ്ത ഗോഡ്ഫാദര് എന്ന സിനിമ അടുത്തിടെയാണ് റിലീസ് ചെയ്തത്. ചിരഞ്ജീവി ആയിരുന്നു സിനിമയിലെ നായകന്. തമിഴില്‍ നയന്‍താരയുടെതായി പുതിയ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയ്ക്ക് പേരിട്ടിട്ടില്ല.