Film News

തുപ്പാക്കി വില്ലൻ വിദ്യുത് ജമാലിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞു, വധു നന്ദിത മഹ്‌താനി, ഇരുവരും തമ്മിൽ എങ്ങനെയാണ് പരിചയം എന്നറിയുമോ?

മലയാളികൾക്ക് സുപരിചിതനായ താരങ്ങളിലൊരാളാണ് വിദ്യുത് ജമാൽ. തുപ്പാക്കി എന്ന ചിത്രത്തിലൂടെ ആണ് താരത്തെ നമുക്ക് കൂടുതൽ പരിചയം. തുപ്പാക്കിയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് വിദ്യുത് ആയിരുന്നു. ഇതിനുപുറമേ സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച അഞ്ചാൻ എന്ന ചിത്രത്തിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ രണ്ടു ചിത്രങ്ങളും കേരളത്തിൽ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടത് ആയിരുന്നു. ഇപ്പോൾ താരം വിവാഹിതനകാൻ പോവുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

- Advertisement -

കഴിഞ്ഞദിവസം താരം തന്നെയാണ് ഇതിനെ സംബന്ധിച്ചുള്ള വാർത്തകൾ പുറത്തുവിട്ടത്. താജ്മഹലിന് മുൻപിൽ ഒരു പെണ്കുട്ടിയോടൊപ്പം കൈകോർത്തു നിൽക്കുന്ന ചിത്രമായിരുന്നു താരം പുറത്തുവിട്ടത്. നന്ദിതാ മഹ്‌ഥാനി എന്ന വ്യക്തിയാണ് ഇത് എന്നാണ് പറയപ്പെടുന്നത്. ഒരു ഡിസൈനറാണ് താരം. പെൺകുട്ടിയുടെ കൈവിരലിൽ മോതിരവും കാണാവുന്നതാണ്. അതുകൊണ്ടുതന്നെ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് പലരും കരുതുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുവരെയും ഒരുമിച്ച് പല പൊതുപരിപാടികളും കണ്ടിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഇരുവരും പരസ്പരം വളരെ ആക്ടീവ് ആണ്.

എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ താരം ഔദ്യോഗിക സ്ഥിതീകരണം നടത്തിയിരിക്കുകയാണ്. തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു എന്നാണ് താരം പ്രഖ്യാപിച്ചത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നാം തീയതി ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രവും വിദ്യുത് പങ്കുവെച്ചു.

പെൺകുട്ടിക്കൊപ്പം റോക്ക് ക്ലൈംബിംഗ് നടത്തുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഖുദാ ഹാഫിസ് – ചാപ്റ്റർ 2 എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. ഇതിനു പുറമേ താരം സ്വന്തമായി പ്രൊഡക്ഷൻ കമ്പനിയും ലോഞ്ച് ചെയ്തിട്ടുണ്ട്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രങ്ങൾ ആണ് താരം കൂടുതൽ നിർമിക്കാൻ താൽപര്യപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ.

Athul

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

28 mins ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

36 mins ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

1 hour ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

2 hours ago