ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പരമ്പരയാണ് കുടുംബ വിളക്ക്. ഇതില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടന് നൂബിന് ആണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നൂബിന്റെ കഥാപാത്രം ശ്രദ്ധ നേടി. സോഷ്യല്‍ മീഡിയയില്‍ സജീവായ നൂബിന് ഈ അടുത്ത് സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ഭാര്യ ബിന്നി സെബാസ്റ്റ്യനും നൂബിന്റെ യൂട്യൂബ് ചാനലില്‍ എത്താറുണ്ട്. വീഡിയോ വഴി ഇവര്‍ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. ഇപ്പോഴിതാ ഒരു അടിപൊളി മീന്‍ കറി ഉണ്ടാക്കുന്ന വീഡിയോ ആണ് ഇവര്‍ പങ്കുവെച്ചത്.
ഇടുക്കി, രാജക്കാട് ഉള്ള നൂബിന്റെ വീട്ടിലാണ് ഞങ്ങള്‍ ഉള്ളത് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. വീട്ടിലെ കൃഷിയെ കുറിച്ചും ചെടികളെ കുറിച്ചും പറഞ്ഞതിന് ശേഷം അമ്മയുടെ പാചക വിശേഷങ്ങളിലേക്ക് കടന്നു. അമ്മ ഉണ്ടാക്കുന്ന തേങ്ങാ കൊത്ത് ഇട്ട ഉണക്ക ചെമ്മീന്‍ കറിയുടെയും ഉണക്ക തെരണ്ടി കറിയുടെയും വിശേഷങ്ങളിലൂടെയാണ് പാചകത്തിലേക്ക് കടക്കുന്നത്.
അടുക്കളയില്‍ നിന്ന് എല്ലാവരും ഓരോ പണിയെടുക്കുമ്പോള്‍ ബിന്നി കൊത്തിയിടുന്ന തേങ്ങാക്കൊത്ത് തിന്നുന്നുണ്ട്. ഉണക്കമീന്‍ കഴുകി വൃത്തിയാക്കുന്നതെല്ലാം നൂബിനാണ് ചെയ്യുന്നത്. സഹായത്തിന് ചേട്ടത്തിയും എത്തിയിട്ടുണ്ട്. അപ്പോഴാണ് തന്റെ ഭാര്യയുടെ മടിയെ കുറിച്ച് നടന് സംസാരിച്ചത്.
നേരത്തെ താന്‍ നോക്കുമ്പോള്‍ ചേട്ടത്തി തറ തൂത്തു തുടക്കുന്നതും അലക്കി ഇടുന്നതും ഒക്കെ കണ്ടിരുന്നു ആ സമയത്ത് കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു ബിന്നി , കുറച്ചു കഴിഞ്ഞപ്പോള്‍ എഴുന്നേറ്റു വന്നു. ജോലിയൊക്കെ കഴിഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ അലക്കി തൂത്തു തുടച്ചു എന്നൊക്കെ പറഞ്ഞു , ആരാണ് ചെയ്തത് എന്ന് പറഞ്ഞില്ല.
പിന്നെ നാളെ തിരിച്ചു പോകുമ്പോള്‍ എടുക്കാന്‍ ഉള്ളതെല്ലാം മടക്കിവെക്കുകയും പാക്ക് ചെയ്യുകയും ചെയ്തു ബിന്നി പറഞ്ഞു. എന്നാല്‍ പണിയൊന്നും എടുക്കാന്‍ സമ്മതിക്കാതെ മമ്മി തന്നെ സ്നേഹിക്കുകയാണെന്ന് വീഡിയോയില്‍ ബിന്നി പറയുന്നു.