Social Media

നിങ്ങള്‍ എല്ലാവരും അനുഗ്രഹിച്ചു തന്ന പേരാണ്, എന്തായാലും നല്ല പേരാണ്; വിമര്‍ശകരോട് അഖിലും സുചിത്രയും പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് അഖിലും സുചിത്രയും. കോമഡി സ്റ്റാര്‍സിന്റെ വേദിയിലൂടെയാണ് അഖില്‍ ശ്രദ്ധേയനായത്. നടി സുചിത്ര നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്, ഇതിന് പിന്നാലെ അവതാരികയായും സുചിത്ര എത്തിയിരുന്നു. ബിഗ് ബോസ് വീട്ടില്‍ വച്ചാണ് ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയത്. ബിഗ് ബോസ് സീസണ്‍ ഫോറിലെ മികച്ച മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. എന്നാല്‍ അപ്രതീക്ഷിതമായി രണ്ടു പേരും പുറത്തായി.

- Advertisement -

ബിഗ് ബോസ് വീട്ടില്‍നിന്നുള്ള ഇവരുടെ സൗഹൃദം കണ്ട് പലരും തെറ്റിദ്ധരിച്ച്, ഇരുവര്‍ക്കും ഒരു പേര് ഇടുകയും ചെയ്തു. സുഖില്‍ എന്നായിരുന്നു ആ പേര്. സുചിത്രയുടെ സുയും അഖിലിന്റെ ഖിയും ചേര്‍ത്താണ് സുഖി എന്ന പേര് പ്രേക്ഷകര്‍ ഇവര്‍ക്കിട്ടത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച് ഒരു വീഡിയോയില്‍ എത്തിയിരിക്കുകയാണ്. തങ്ങളെ ചേര്‍ത്ത് മനോഹരമായ കഥ ഇറക്കിയതിലും തങ്ങള്‍ക്ക് ഒരു പേരിട്ടതിലും തമാശ രൂപേണ നന്ദി പറയുകയാണ് ഇവര്‍. അത് തങ്ങള്‍ക്ക് ഇഷ്ടമായി എന്നാണ് ഇവര്‍ പറയുന്നത്.

ഒപ്പം സൂരജ് ഗ്രാന്‍ഡ് ഫിനാലെയിലെത്തിയതിന്റെ സന്തോഷവും താരങ്ങള്‍ പങ്കുവച്ചു. സൂരജിന്റെ അടുത്ത സുഹൃത്താണ് അഖില്‍. ഇവര്‍ നേരത്തെ പരിചയം ഉണ്ട്. അഖില്‍ പുറത്തായപ്പോള്‍ ഏറ്റവും കൂടുതല്‍ സങ്കടപ്പെട്ടതും സൂരജ് തന്നെ.

അതേസമയം ബിഗ് ബോസ് വിന്നര്‍ ആരെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ആറു പേരില്‍ ആരായിരിക്കും ആ വിജയ സ്ഥാനത്ത് എത്തുക എന്ന് അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍ എല്ലാം തന്നെ. ഇതിനിടെ തങ്ങളുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികള്‍ക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചു സെലിബ്രിറ്റികള്‍ അടക്കം രംഗത്ത് എത്തുകയുണ്ടായി. വോട്ട് കുറയ്ക്കാന്‍ വേണ്ടി ചില മത്സരാര്‍ത്ഥികളെ വിമര്‍ശിച്ചും ചിലര്‍ എത്തുന്നുണ്ട്. എന്തായാലും അര്‍ഹിക്കുന്ന ആള്‍ക്ക് തന്നെ ആ കപ്പ് കിട്ടണം എന്നാണ് ഓരോ ബിഗ് ബോസ് ആരാധകരും ആഗ്രഹിക്കുന്നത് .

 

 

 

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

4 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

5 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

5 hours ago