ഉണ്ട ചോറിനു നന്ദി കാണിക്കുന്ന ഒരു ജീവി ഉണ്ടെങ്കില്‍ അത് നായ തന്നെയാണ്. നായയും മനുഷ്യനും തമ്മില്‍ ഒരു പ്രത്യേകതരത്തിലുള്ള ആത്മബന്ധമുണ്ട്. മനുഷ്യനോടൊപ്പം കൂട്ടുകൂടി കഴിഞ്ഞാല്‍ പിന്നെ മരിച്ചാലും അവ നമ്മളെ വിട്ടു പോവില്ല എന്നാണ് പറയാര്. ഇത്തരത്തിലുള്ള എത്രയോ ഉദാഹരണങ്ങള്‍ നമ്മള് കണ്ടുകഴിഞ്ഞു. പല വീടുകളിലും ഇന്ന് പട്ടികളെ വളര്‍ത്തുന്നുണ്ട്. ഇത് ഇവര്‍ക്ക് വലിയൊരു സഹായം തന്നെയാണ്. തനിച്ചുതാമസിക്കുന്ന പലര്‍ക്കും ഇന്ന് കൂട്ടായി നില്‍ക്കുന്നത് നായകളാണ്.
മലയാളത്തിലെ വാക്കുകള്‍ കേട്ട് മനസ്സിലാക്കാന്‍ കഴിയുന്ന ചുരുക്കം ചില നായകളുടെ കഥ നമ്മള് കേട്ടുകാണുമല്ലോ. സാധാരണയായി അതിന്റെ പേര് ,അതുപോലെ ഇംഗ്ലീഷിലെ രണ്ടുമൂന്ന് വാക്ക് ഇതെല്ലാം കേട്ടാല്‍ മനസ്സിലാക്കി അതിനനുസരിച്ച് ചെയ്യുന്ന പട്ടികള്‍ ഉണ്ട്. ഇപ്പോള്‍ വൈറലാകുന്നത് നൂറോളം മലയാളം വാക്കുകള്‍ കേട്ട് മനസിലാക്കി അതിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു നായയുടെ വീഡിയോ ആണ്. മനുഷ്യന് സാധാരണയായി ഉപയോഗിക്കുന്ന എല്ലാ വാക്കുകളും ഇതിന് കേട്ടാല്‍ മനസ്സിലാവും.
കൊല്ലം ജില്ലയിലെ ദിലീപ് കുമാര്‍ എന്ന ആള് വളര്‍ത്തുന്ന ചോട്ടു എന്ന നായയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. സാധാരണ വീട്ടിലേക്ക് പത്രം കൊണ്ടുവരുന്നതും. ശേഷം ബെല്ലടിച്ച് വീട്ടുകാരെ ഉണര്‍ത്തുന്നത് എല്ലാം ചോട്ടു തന്നെ. വീട്ടുകാര്‍ക്ക് വലിയ സഹായി തന്നെയാണ് ചോട്ടു. സാധാരണയായി ദിലീപ് പറഞ്ഞു കൊടുക്കുന്ന വാക്കുകേട്ട് അതിനനുസരിച്ച് ചെയ്യാന്‍ ഈ നായക്ക് അറിയാം. അരിവാള്‍ എടുത്തു കൊണ്ടു വരാനും, കണ്ണട എടുത്തു കൊണ്ടുവരാനും ദിലീപ് പറഞ്ഞാല്‍ അതെല്ലാം അതേ പടി ചെയ്യും ചോട്ടു. എന്നാല്‍ തന്നെ കൊണ്ട് ജോലി ചെയ്യിപ്പിക്കുക ആണെന്ന് മനസ്സിലായി കഴിഞ്ഞാല്‍ പിന്നെ ചോട്ടു അതൊന്നും ചെയ്യില്ലെന്നും ദിലീപ് പറയുന്നു.
രണ്ടാഴ്ച പ്രായമുള്ളപ്പോഴാണ് ചോട്ടുവിനെ ദിലീപിന് കിട്ടുന്നത് . ഇപ്പോള്‍ 3 വയസ്സാണ് ചോട്ടുവിന്റെ പ്രായം. കര്‍ഷകനാണ് ദിലീപ്. പലപ്പോഴും കൃഷിയിടങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം അതുപോലെ കാട്ടുപന്നി ഇത്തരം ജീവികളുടെ ശല്യം രൂക്ഷമായിരുന്നു , ഈ ഒരു സാഹചര്യത്തിലാണ് ഈ പട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. ചോട്ടുവിന്റെ പ്രിയപ്പെട്ട ഭക്ഷണം പൊരിച്ച മുട്ടയാണെന്നും ദിലീപ് പറയുന്നു. അല്ലാതെ സ്പെഷ്യല്‍ ഫുഡ് ഒന്നും അവനുവേണ്ടി ഉണ്ടാകാറില്ലെന്നും തങ്ങള്‍ കഴിക്കുന്ന ഫുഡ് തന്നെയാണ് കൊടുക്കാര് എന്നും അദ്ദേഹം പറയുന്നു.