സെലിബ്രിറ്റികളുടെ വിശേഷം അറിയാന്‍ ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. താരങ്ങളുടെ വിവാഹവാര്‍ത്ത അറിയാനും അതുപോലെ ഇവരുടെ പ്രണയബന്ധങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് അറിയാന്‍ ഏറെ താല്പര്യമുള്ള വിഷയങ്ങളാണ്. ഇപ്പോഴിതാ നടി തമന്നയുടെയും ബോളിവുഡ് നടന് വിജയ് ശര്‍മയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.
ഇതില്‍ രണ്ടുപേരെ വ്യക്തമായി കാണുന്നില്ലെങ്കിലും വിജയ് ഒരു വെള്ള ഷര്‍ട്ടും തമന്ന പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
ഇപ്പോഴിതാ ആ പ്രണയബന്ധം സ്ഥിരീകരിച്ചു കൊണ്ടുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത് . നേരത്തെ തമന്നയുടെ ജന്മദിനത്തില് വിജയ് നടിയുടെ വീട്ടിലെത്തിയിരുന്നു. ഇതാണ് ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് വിമാനത്താവളത്തില്‍ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.
ദില്‍ജിത് ദോസഞ്ജിന്റെ സംഗീത പരിപാടിക്ക് ഇരുവരും ഒരുമിച്ച് എത്തിയതോടെ പ്രണയവാര്‍ത്ത ഏതാണ്ട് സ്ഥിരീകരണത്തില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഇതാ പ്രണയ വാര്‍ത്തയുടെ സ്ഥിരീകരണം എന്ന നിലയില്‍ ഗോവയിലെ ഇരുവരുടെയും പുതുവത്സരാഘോഷത്തിന്റെ ഒരു വീഡിയോ വൈറലായത്.
View this post on Instagram
ഒരു കൂട്ടം ആളുകള്‍ ന്യൂഇയര്‍ പാര്‍ട്ടി നടത്തുമ്പോള്‍, ക്യാമറ വലത്തുനിന്ന് ഇടത്തോട്ട് പാന്‍ ചെയ്യുമ്പോള്‍ കരിമരുന്ന് പ്രയോഗം കാണിക്കുന്നുണ്ട്. അതിനിടയിലാണ് പ്രണയ ജോടികളായ തമന്നയും, വിജയും ചുംബിക്കുന്നത് ക്യാമറയില്‍ പതിയുന്നത്.