ഈ കഴിഞ്ഞ ദിവസമാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്. വളരെ രഹസ്യസ്വഭാവം പുലർത്തിയിരുന്നു വിവാഹചടങ്ങുകൾ. 120 അതിഥികൾ മാത്രമാണ് ചടങ്ങിൽ ഉണ്ടായിരുന്നത്. പ്രത്യേകമായ ചട്ടങ്ങളും മാനദണ്ഡങ്ങളും അതിഥികൾ പാലിക്കണമെന്ന് നേരത്തെ തന്നെ നിബന്ധന ഉണ്ടായിരുന്നു. കുറച്ചു മുൻപ് ഇതിൻറെ ഹൽദി ചിത്രങ്ങൾ വൈറൽ ആയിരുന്നു. രാജസ്ഥാനിൽ വെച്ചാണ് വിവാഹം നടന്നത്.
പതിനാലാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഒരു രാജകൊട്ടാരം ഇതിന് വാടകയ്ക്ക് എടുക്കുകയായിരുന്നു. കുറച്ചുവർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. എങ്കിലും ഔദ്യോഗികമായി ഇവർ ഇത് സ്ഥിരീകരിച്ചില്ല. ഡിസംബറിൽ വിവാഹം ഉണ്ടായേക്കാം എന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പല വേളകളിലും ഇത് നിഷേധിക്കുന്നത് പോലെയുള്ള പ്രസ്താവനകൾ ഇവർ നടത്തി. എന്നാൽ ഔദ്യോഗിക പ്രസ്താവനകൾ ഉണ്ടായതുമില്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവർ വിവാഹിതരാവുന്നു എന്ന് ഏകദേശം ഉറപ്പായിരുന്നു.
വളരെ ഗംഭീരമായി ആണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ വിവാഹത്തിനു ശേഷം ആദ്യമായി മുംബൈയിൽ ഒരുമിച്ച് എത്തിയിരിക്കുകയാണ് ദമ്പതികൾ. ഇരുവർക്കും മികച്ച സ്വീകരണമാണ് ഇവിടെ നിന്നും ലഭിച്ചത്. അന്ധേരിയിൽ തങ്ങളുടെ അപ്പാർട്ട്മെൻറ് സമീപത്തുവച്ച് ഇവർ മാധ്യമങ്ങളെ കാണുകയും ചെയ്തു. ഇതിനിടയിൽ ഇവരോട് ഫോട്ടോയ്ക്ക് പോസ് ചെയ്യുവാൻ ആവശ്യപ്പെടുകയുണ്ടായി. ചോദ്യത്തിന് പിന്നാലെ ചിരിച്ച മുഖത്തോടെ ആണ് ഇവർ ദീർഘനേരം അവിടെ നിന്നത്.
ഇതിൻറെ ചിത്രങ്ങളും വീഡിയോയും എല്ലാം ഇപ്പോൾ വൈറലാവുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ചില വിവാഹചിത്രങ്ങൾ ഇവർ പങ്കുവെച്ചിരുന്നു. വളരെ പെട്ടെന്നാണ് ഇവയെല്ലാം വൈറലായി മാറിയത്.