National

ഇത് വെറുമൊരു സിനിമയല്ല.രാഹുല്‍ ഗാന്ധിക്കായി ഒരു തിയേറ്റര്‍ മുഴുവന്‍ ബുക്ക് ചെയ്യാം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ രീതിയിൽ ചർച്ച ചെയ്ത സിനിമയാണ് വീർ സവർക്കർ.ഇപ്പോൾ ഇതാ വീര്‍ സവര്‍ക്കര്‍ സിനിമ കാണാന്‍ രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ത്ഥിച്ച് മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസ്. രാഹുല്‍ ഗാന്ധി സവര്‍ക്കറെ കുറിച്ച് വായിക്കുകോ അദ്ദേഹത്തെ മനസിലാക്കുകയോ ചെയ്​തിട്ടില്ലെന്നും അദ്ദേഹത്തിന് സമ്മതമാണെങ്കില്‍ ഈ സിനിമ കാണാന്‍ താന്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും ഫഡ്നാവിസ് പറ​ഞ്ഞു. ചിത്രം കണ്ടതിന് പിന്നാലെയാണ് ഫഡ്നാവിസിന്‍റെ അഭ്യര്‍ത്ഥന.

- Advertisement -

വാക്കുകൾ ഇതാണ്,അദ്ദേഹത്തിനായി പണം മുടക്കി ഒരു തിയേറ്റര്‍ മുഴുവന്‍ ഞാന്‍ ബുക്ക് ചെയ്യാം. ചിലപ്പോള്‍ അദ്ദേഹം സവര്‍ക്കറിനെ പറ്റി അടിസ്ഥാന രഹിതമായ പ്രസ്​താവനകള്‍ പറയുന്നത് നിര്‍ത്തുമായിരിക്കും. ഇത് വെറുമൊരു സിനിമയല്ല, ഭാരതമാതാവിന്‍റെ ധീരപുത്രനായ വീർ സവർക്കറുടെ ധീരതയും ത്യാഗവും നിശ്ചയദാർഢ്യവും ലോകത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നീതിപൂർവമായ ശ്രമമാണ്. ആൻഡമാനില്‍ അനുഭവിച്ച കഷ്ടപ്പാടുകൾ, മാർസെയിൽസ് ദ്വീപിലെ കടലിൽ കപ്പലിൽ നിന്ന് ചാടിയത് തുടങ്ങിയ സവർക്കറുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ കാണേണ്ടതു തന്നെയാണ്,

മറ്റൊന്ന് രാഹുലിന് സിനിമ കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന്‍റെ കുടുംബമാകെ ഹീറോസ് ആണെന്നമാണ് ഫഡ്​നാവിസിന്‍റെ അഭ്യര്‍ത്ഥനയോട് കോണ്‍ഗ്രസ വക്താവ് അതുല്‍ ലോന്ദേ പാട്ടില്‍ പ്രതികരിച്ചത്. രാഹുലിനെ സവര്‍ക്കര്‍ സിനിമ കാണാന്‍ ക്ഷണിച്ച ഫഡ്നാവിസിനെ താന്‍ മണിപ്പൂരിലേക്ക് ക്ഷണിക്കുകയാണെന്നാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ പ്രതികരിച്ചത്. ആദ്യം ഫഡ്​നാവിസ് മണിപ്പൂരില്‍ പോകണം, പിന്നെ ലഡാക്കിലേക്ക്, ഡാല്‍ജിലിങ്ങിലേക്ക്, അരുണാചല്‍ പ്രദേശിലേക്കും അദ്ദേഹം പോകണം, കശ്മീരി പണ്ഡിറ്റുകളെ അദ്ദേഹം കാണണം. അദ്ദേഹത്തിന്‍റെ ചിലവുകളെല്ലാം വഹിക്കാന്‍ താന്‍ തയാറാണെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

Anusha

Recent Posts

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

2 mins ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

2 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

4 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

6 hours ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

7 hours ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

17 hours ago