Social Media

വണ്ണം കുറയ്ക്കണമെന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായി; സ്‌ലിം ബ്യൂട്ടിയില്‍ വീണ, ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

നിരവധി പരമ്പരകളിലൂടെ പ്രേരക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയ നടിയാണ് വീണ നായര്‍. കോമഡി നിറഞ്ഞ നടിയുടെ ഒട്ടനവധി പരമ്പരകള്‍ മിനസ്‌ക്രീനില്‍ അരങ്ങേറിയിരുന്നു. ഇതിനെല്ലാം പിന്നാലെ നടിയ്ക്ക് ആരാധകരും ഏറെയായിരുന്നു. എന്നാല്‍ വീണ പിന്നീട് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയതിന് പിന്നാലെ കുറച്ചൊക്കെ വെറുപ്പിക്കാന്‍ തുടങ്ങിയതായും പരാധി ഉയര്‍ന്നു.

- Advertisement -

മോഹന്‍ലാല്‍ അവതാരകനായി എത്തിയ സീസണ്‍ 2 ലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു വീണ ഷോയുടെ പകുതിയോളം ദിവസം ഹൗസില്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നടിയുടെ പ്രകടനത്തിന് നേരെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നു. നടിയുടെ യഥാര്‍ത്ഥ സ്വഭാവം പലരും മനിസിലാക്കിയത് ഷോയിലൂടെ ആയിരുന്നെന്ന കമന്റുകളും വന്നിരുന്നു. ഇതിനെല്ലാം താരം ശക്തമായും പ്രതികരിച്ചിരുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷോ അവസാനിപ്പിച്ചതോടെ ആരാധകരും നിരാശയിലായി. എന്നാല്‍ ഇതില്‍ നിന്നും പുറത്തുവന്ന പല താരങ്ങളും ഷോയില്‍ പോയത് പോലെ അല്ല തിരിച്ചുവന്നത്. കോലത്തിലും ഭാവത്തിലുമെല്ലം ഒരു മാറ്റം അനുഭവപ്പെട്ടിരുന്നു. ഷോയില്‍ നിന്നും പുറത്ത് വന്നപ്പോള്‍ വീണയിലും ആരാധകര്‍ ആ മാറ്റം കണ്ടു.

നടി നന്നായി മെലിഞ്ഞു എന്നത് തന്നെയായിരുന്നു അതില്‍ പ്രധാനം. എന്നാല്‍ പിന്നീട് വീട്ടില്‍ എത്തിയപ്പോള്‍ ലോക്ഡൗണ്‍ സമയത്ത് ഭക്ഷണം നിയന്ത്രിക്കാതെ കഴിച്ചപ്പോള്‍ പഴയതിനെക്കാളും വണ്ണം വെച്ചു.

കുറച്ച്ക്കാലം സോഷ്യല്‍ മീഡിയയില്‍ നിന്നും മാറി നിന്ന വീണ  തന്റെ കിടിലന്‍ മേക്കോവര്‍ ചിത്രങ്ങളുമായി ആരാധകരിലേക്ക് എത്തിയിരുന്നു. ചിത്രം വൈറലായതോടെ മെലിഞ്ഞതിന്റെ രഹസ്യം ചോദിച്ച് ആരാധകരും എത്തി. ഇപ്പോള്‍ തന്റെ രൂപമാറ്റത്തിന്റ രഹസ്യം പരസ്യമാക്കിയിരിക്കുകയാണ് നടി.

ശരീരഭാരം കുറച്ച് ഉഗ്രന്‍ മേക്കോവറിലുള്ള രൂപമാറ്റത്തിന് പിന്നിലെ രഹസ്യം പരസ്യമാക്കുകയാണ് നടി. വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴും അധികം വണ്ണം കുറഞ്ഞിട്ടില്ല എന്നാണ് വീണ് പറയുന്നത്.

വണ്ണം കുറയ്ക്കണമെന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറെ കാലാമായി, , ഓരോരോ തിരക്കുകളും മറ്റുമായി തീരുമാനം നീണ്ടു പോയി. ബിഗ് ബോസ് കഴിഞ്ഞപ്പോള്‍ തന്റെ ഭാരം 81 കിലോ ആയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ ആയപ്പോള്‍ ഭക്ഷണക്രമത്തില്‍ മാറ്റം വന്നതോടെ വണ്ണം കൂടി തൊണ്ണൂറ്റേഴിലെത്തി. വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ മേക്കോവര്‍ ആവശ്യമുള്ള ഒരു കഥാപാത്രവും തേടിയെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിക്കുന്നത്.ഇനിയും കൃത്യമായ പരിചരണത്തിലൂടെ വണ്ണം കൂടുതല്‍ കുറയ്ക്കാനാണ് തീരുമാനമെന്നും വീണ പറയുന്നു.

അതേസമയം നിലവില്‍ 85 കിലോയാണെന്നും ഇപ്പോഴുള്ളതില്‍ വെച്ച് ഇനിയും വണ്ണം കുറയ്ക്കാനാണ് തന്റെ തീരുമാനം എന്നും താരം വ്യക്തമാക്കി. ആയുര്‍വേദ ചികിത്സയിലൂടെയാണ് ഭാരം കുറച്ചതെന്നും, 16 ദിവസത്തെ ഒഴിച്ചിലും പിഴിച്ചിലും ബാക്ക് പെയിനിന്റെ ചികിത്സയും എല്ലാം കൂടെ ആയപ്പോള്‍ മെലിയാന്‍ തുടങ്ങി. പിന്നെ ഭക്ഷണം നന്നായി നിയന്ത്രക്കുകയും ചെയ്തു. ഇതിനിടെ നടിയുടെ ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

Anusha

Recent Posts

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

6 mins ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

42 mins ago

സിജോ ഐ ആം റിയലി സോറി. നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ ക്ഷമിക്കണം. ജാസ്മിനാണ് എന്റെ ഫേവറേറ്റ്. കാരണം എന്റെ നല്ല എനിമിയായിരുന്നു

ബിഗ്ബോസ് സീസണിനെ ആദ്യം വിവാ​ദത്തിൽ എത്തിച്ചത് അസി റോക്കി എന്ന മത്സരാർത്ഥി സഹമത്സരാർത്ഥി സിജോയെ മർദ്ദിച്ചതിലൂടെയാണ്.കവിളിന് സാരമായി പരിക്കേറ്റ സിജോ…

56 mins ago

ജാസ്മിൻ ഒരു ആണായിരുന്നുവെങ്കിൽ ഇന്ന് ഇപ്പോൾ കേരളം കാണുന്ന ഏറ്റവും വലിയ പോരാളിയായേനെ. കാരണം ആ വീട്ടിൽ അത്രത്തോളം ഒറ്റപ്പെട്ട് നിന്നു.

ജാസ്മിന്‍, ജിന്‍റോ, റിഷി, അര്‍ജുന്‍, അഭിഷേക് എന്നിവരാണ് ഇപ്പോള്‍ വീട്ടില്‍ അവശേഷിക്കുന്ന മത്സരാര്‍ത്ഥികള്‍. ഇവരില്‍ ഒരാള്‍ ഇന്ന് വിജയിയാകും. 20…

1 hour ago

മകള്‍ പാപ്പുവിനൊപ്പമുള്ള വീഡിയോ.ഇവിടെ കിടന്നു മൂങ്ങിയിട്ടു ഒരു കാര്യവുമില്ല എന്ന് കമന്റ്

മലയാളികളുടെ ഇഷ്ട താരമാണ് ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയം.തന്റെ മകള്‍ പാപ്പു എന്ന അവന്തികയ്‌ക്കൊപ്പമുള്ള…

4 hours ago

ഞാൻ എന്റെ പാർട്ണറുടെ കാര്യത്തിൽ പോലും ഓക്കയല്ല.പങ്കാളി പറഞ്ഞപ്പോൾ ആണ് ഞാൻ ഭയങ്കര ടോക്സിക്കാണെന്ന് അറിയുന്നത്. ഞാൻ വിചാരിക്കുന്നത് അത് എന്റെ സ്നേഹവും കരുതലും ആണെന്ന്

മലയാളത്തിൽ റിലീസ് ചെയ്യുന്ന ഒട്ടുമിക്ക സിനിമകളുടെയും ഭാ​ഗമാണ് ഷൈൻ. ഷൈനിന്റെ സിനിമയെക്കാൾ പ്രേക്ഷക പ്രീതി താരത്തിന്റെ അഭിമുഖങ്ങൾക്കാണ്. കാരണം ഒളിയും…

4 hours ago