Film News

എല്ലാവരും എന്നെ ജയിൽ പുള്ളിയെ പോലെ ആയിരുന്നു അന്ന് കണ്ടത് – ജീവിതത്തിൽ സംഭവിച്ച ആ സംഭവത്തെക്കുറിച്ച് വീണ നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വീണാനായർ. മികച്ച കോമഡി ടൈമിംഗ് ഉള്ള താരങ്ങളിലൊരാളാണ് ഇവർ. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കുന്ന നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ വീണ അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് സീസൺ 2 മത്സരാർഥി കൂടിയായിരുന്നു വീണ. മത്സരം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ വലിയ രീതിയിലുള്ള സാമൂഹിക ആക്രമണമായിരുന്നു താരം നേരിട്ടത്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരം പുതിയ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ജീവിതത്തിലെ ആദ്യത്തെ ഒരു അനുഭവം തുറന്നു പറയുകയാണ് വീണാനായർ.

- Advertisement -

ആദ്യമായി ഫ്ലൈറ്റിൽ കയറിയ അനുഭവമാണ് താരം തുറന്നു പറയുന്നത്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി ആയിരുന്നു താരം വിദേശത്തേക്ക് പോയത്. ഗോവിന്ദ് പത്മസൂര്യ അവതാരകനായി എത്തുന്ന സി കേരളം എന്ന ചാനലിലെ ബിസിംഗ എന്ന പരിപാടി ആയിരുന്നു ഇത്. ഒരു മൊബൈൽ അപ്ലിക്കേഷൻ വഴി പ്രേക്ഷകരെ തൽസമയം എൻഗേജ് ചെയ്യിക്കുന്ന ആദ്യത്തെ ഷോ ആയിരുന്നു ഇത്. തൽസമയം ഇത് കളിക്കുവാനും വമ്പൻ സമ്മാനങ്ങൾ നേടുവാനും പ്രേക്ഷകർക്ക് സാധിക്കുമായിരുന്നു. ഈ പരിപാടിയിൽ അതിഥിയായി എത്തിയത് വീണ ആയിരുന്നു കഴിഞ്ഞ തവണ. ഈ പരിപാടിയിൽ പങ്കെടുക്കുവാൻ വേണ്ടി താരം വിമാനം കയറുന്നതിനു മുൻപ് വെയിറ്റിംഗ് റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ഉള്ള അനുഭവത്തെക്കുറിച്ച് താരമിപ്പോൾ വെളിപ്പെടുത്തുന്നത്. തനിക്കു വേണ്ടി നിരവധി യാത്രക്കാരുമായി വിമാനം കാത്തുനിൽക്കുകയാണ് എന്നായിരുന്നു വീണാനായർ പറഞ്ഞത്.

2009 വർഷമാണ് ഞാൻ ആദ്യമായി വിമാനത്തിൽ കയറിയത്. അന്ന് അമേരിക്കയിലേക്ക് ആയിരുന്നു യാത്ര. ഫ്ലൈറ്റ് നടപടികളെ കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഞാൻ വെയിറ്റിങ് ഏരിയയിൽ ഇരിക്കുന്നതിനിടെ ഉറങ്ങിപ്പോയി. പാതിമയക്കത്തിന് ഇടയിലും “കാവിൽക്കുന്ന് ബാബു” എന്ന് ആരൊക്കെയോ വിളിച്ചു പറയുന്നത് കേട്ടു. കുറച്ച് കഴിഞ്ഞപ്പോൾ ആരോ വന്ന് എന്നെ എഴുന്നേൽപ്പിച്ചു. എനിക്ക് വേണ്ടി വിമാനം വെയിറ്റ് ചെയ്യുകയാണ് എന്നായിരുന്നു അവർ പറഞ്ഞത്. അപ്പോഴാണ് എൻറെ പേരും ആയി ബന്ധപ്പെട്ട കാര്യങ്ങൾ അനൗൺസ് ചെയ്തത് ഞാൻ ശ്രദ്ധിച്ചത്. ഞാൻ കാരണം വിമാനം ടേക്ക് ഓഫ് ചെയ്യുവാൻ പോലും വൈകി. ഉടൻ തന്നെ ഞാൻ ഫ്ലൈറ്റിലേക്ക് ഓടിക്കയറി. അപ്പോൾ എല്ലാവരും എന്നെ നോക്കാൻ തുടങ്ങി. ഞാനൊരു ജയിൽപുള്ളി ആണോ എന്ന് വരെ എനിക്ക് തോന്നിപ്പോയി – വീണ നായർ പറയുന്നു.

വിമാനത്തിനുള്ളിൽ നിന്നും ടോയ്‌ലറ്റ് ഉപയോഗിക്കാൻ പോലും ഒരുപാട് കഷ്ടപ്പെട്ടു എന്നാണ് വീണ നായർ പറയുന്നത്. നിലവിൽ മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്യുന്ന തട്ടിയും മുട്ടിയും എന്ന പരമ്പരയിൽ കോകില എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വീണയാണ്. സിനിമാ മേഖലയിലും സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് വീണ. വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ താരം അവതരിപ്പിച്ച കഥാപാത്രത്തെ മലയാളികൾ ഒരുകാലത്തും മറക്കില്ല. പഞ്ചായത്ത് പ്രസിഡൻറ് ആയിട്ട് ആയിരുന്നു വീണ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

Athul

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

4 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

4 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

4 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

5 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

5 hours ago