Film News

ഒടുവിൽ വേദികയുടെ കള്ളക്കളികൾ എല്ലാം പൊളിയുന്നു, പണി പറ്റിച്ചത് സമ്പത്ത് – സമ്പത്ത് വേദികയ്ക്ക് നൽകിയ എട്ടിൻ്റെ പണി കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. നിരവധി വിമർശനങ്ങൾ ആയിരുന്നു പരമ്പര ആദ്യം സ്വന്തമാക്കിയത്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പരമ്പര അല്ലായിരുന്നു കുടുംബവിളക്ക്. സ്ഥിരം കണ്ണീർ പരമ്പര ഫോർമാറ്റിൽ ആയിരുന്നു പരമ്പര കഥ പറഞ്ഞത്. എന്നാൽ പിന്നീട് പരമ്പരയിലെ കേന്ദ്രകഥാപാത്രം സുമിത്ര സ്ട്രോങ്ങ് ആവുകയായിരുന്നു. ഇതോടെ ആണ് പരമ്പരയുടെ ജനപ്രിയത വർധിച്ചത്. ഇപ്പോൾ റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് ആണ് കുടുംബ വിളക്ക്. സാന്ത്വനം ആണ് ഒന്നാം സ്ഥാനത്ത്. മീരാ വാസുദേവ് എന്ന നടിയാണ് സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

- Advertisement -

സുമിത്രയുടെ ഭർത്താവ് ആണ് സിദ്ധാർത്. സുമിത്രയിൽ നിന്നും വിവാഹമോചനം നേടി മറ്റൊരു സ്ത്രീയുടെ പിന്നാലെ പോയ വ്യക്തിയാണ് ഇദ്ദേഹം. വേദിക എന്ന സ്ത്രീയെ ആണ് പിന്നീട് ഇയാൾ വിവാഹം ചെയ്തത്. ശരണ്യ ആനന്ദ് എന്ന നടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ വിവാഹ ശേഷം സിദ്ദു ആഗ്രഹിച്ചത് പോലെയുള്ള ഒരു ജീവിതമായിരുന്നില്ല ലഭിച്ചത്. സ്വത്തുക്കൾ തട്ടിയെടുക്കുക എന്നത് മാത്രമായിരുന്നു വേദികയുടെ ആവശ്യം. വിവാഹമോചന ശേഷം ആണ് സുമിത്രയുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടായത്. സുമിത്രയുടെ മഹത്വം ഇപ്പോൾ മാത്രമാണ് സിദ്ദു മനസ്സിലാക്കുന്നത്. വേദികയുടെ ഉദ്ദേശങ്ങൾ മനസ്സിലാക്കിയതോടെ ഇപ്പോൾ സിദ്ദു മെല്ലെ വേദികയിൽ നിന്നും അകലുകയാണ്. ഇത് വേദികയെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്.

ഇതിനിടയിൽ സുമിത്ര ഒരു കേസിൽ അകപ്പെട്ടിരുന്നു. എന്നാൽ അത് കള്ളക്കേസ് ആയിരുന്നു. വേദിക ആയിരുന്നു ഇതിനു പിറകിൽ. ഇതറിഞ്ഞതോടെ സിദ്ധാർത് വേദികയെ വീട്ടിൽ നിന്നും പുറത്താക്കി. വേദിക പലതരത്തിലുള്ള ഭീഷണികൾ മുന്നോട്ടു വെച്ചെങ്കിലും അതിലൊന്നും തന്നെ സിദ്ദു വീണില്ല. സിദ്ധാർത്തിൻ്റെ അമ്മയും സഹോദരിയും അടക്കമുള്ളവർ വേദികയെ അനുകൂലിച്ച് സംസാരിച്ചു എങ്കിലും അതൊന്നും സിദ്ധുവിൻ്റേ മനസ്സ് മാറ്റിയില്ല. ഇപ്പോൾ തിരികെ വീട്ടിൽ കയറുവാൻ വേണ്ടി വേദിക മറ്റൊരു അടവ് പുറത്തെടുക്കുകയാണ്. എന്നാൽ ഇത് എട്ടുനിലയിൽ പൊട്ടും എന്നാണ് പ്രേക്ഷകർ പറയുന്നത്.

താൻ ഗർഭിണിയാണ് എന്ന് വാർത്തയാണ് വേദിക ഭർത്താവിനെ അറിയിച്ചത്. സിദ്ധു ഇത് വിശ്വസിക്കുകയും ചെയ്തു. അങ്ങനെ വേദികയെ വീണ്ടും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ ഒരുങ്ങുകയായിരുന്നു സിദ്ദു. അതിനിടയിലാണ് സമ്പത്ത് എന്ന കഥാപാത്രം വരുന്നത്. വേദികയെ കൂട്ടി കൊണ്ടു വരുന്നതിനു മുൻപ് ഒന്നുകൂടി ആലോചിക്കണം എന്നായിരുന്നു സമ്പത്ത് പറഞ്ഞത്. ഇതുകേട്ട് സിദ്ദു എന്തൊക്കെയോ കണക്കുകൂട്ടലുകൾ ആയിട്ടാണ് വേദികയെ കാണാൻ പോകുന്നത്. ബാക്കി എന്തായിരിക്കും നടക്കുക എന്നത് ഇന്നത്തെ എപ്പിസോഡിൽ കാത്തിരുന്നു കാണണം. എന്തായാലും ഇനി അങ്ങോട്ട് സൂപ്പർ എപ്പിസോഡുകൾ ആയിരിക്കും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. സമ്പത്ത് എന്ന കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ആവശ്യം.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

6 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

6 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

13 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

18 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago