Film News

വിജയ് ചിത്രം വാരിസിന്റെ ആദ്യ പ്രതികരണങ്ങള്‍ എത്തി; ചിത്രത്തിന്റെ ആദ്യ റിവ്യൂ കേട്ടോ-ഇത് ദളപതി പൊങ്കലെന്ന് ആരാധകര്‍

ദളപതി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാരിസ്. പൊങ്കല്‍ റിലീസായി ജനുവരി 11ന് ആണ് ചിത്രം തീയറ്ററില്‍ എത്തുന്നത്.
ഒന്‍പത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തല അജിത് ചിത്രവും ദളപതി വിജയ് ചിത്രവും പൊങ്കല്‍ റിലീസായി എത്തും.

- Advertisement -

അതുകൊണ്ട് തന്നെ വന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഏത് സൂപ്പര്‍ സ്റ്റാറിന് ഒപ്പമാകും ഇത്തവണ പൊങ്കല്‍ എന്ന് അറിയാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

ഇനി രണ്ട് ദിവസമാണ് ഈ സൂപ്പര്‍ താര ചിത്രങ്ങള്‍ തിയറ്ററില്‍ എത്താന്‍ ബാക്കിയുള്ളത്. ഈ അവസരത്തില്‍ വിജയ്യുടെ വാരിസിന്റെ ആദ്യ പ്രതികരണമാണ് പുറത്തുവരുന്നത്.

ലളിതമായ ഉള്ളടക്കവും ഹൃദയസ്പര്‍ശിയായ വികാരങ്ങളും ഉള്‍പ്പെട്ട ഒരു കുടുംബ ചിത്രമാണ് വാരിസ് എന്നാണ് ചിത്രത്തിനെ കുറിച്ച് എത്തുന്ന ആദ്യ പ്രതികരണം. വിജയ്യുടെ അഭിനയവും സംഭാഷണങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും ആദ്യ പ്രതികരണങ്ങളില്‍ പറയുന്നു.

വിദേശത്ത് നിന്നുള്ള ഒരു സെന്‍സര്‍ അംഗമാണ് ആദ്യ റിവ്യു പറഞ്ഞിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിദേശത്ത് നിന്നുള്ള ഒരു സെന്‍സര്‍ അംഗത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഈ പൊങ്കല്‍ ദളപതി പൊങ്കലാണ് എന്നാണ് ആരാധകര്‍ പറയുന്നത്.

അതേസമയം ഇമോഷണല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് വാരിസ് എന്ന് നേരത്തെ സംവിധായകന്‍ വംശി പൈഡിപ്പിള്ളിയും പറഞ്ഞിട്ടുണ്ട്. തന്റെ മാനറിസവും ഡയലോഗുകളും കൊണ്ട് വിജയ് ആടിത്തിമിര്‍ക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയില്‍ അവതരിപ്പിക്കുന്നത്. ശരത് കുമാര്‍,പ്രകാശ് രാജ്, പ്രഭു, ജയസുധ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

എസ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തമിഴിലും തെലുങ്കിലും ഒരേസമയമാണ് ചിത്രം എത്തുക. അതേസമയം, വാരിസിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂറും 50 മിനിറ്റുമാണ് (170 മിനുട്ടാണ്) ചിത്രത്തിന്റെ സമയം.

 

Abin Sunny

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

2 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

2 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

13 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

14 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

14 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

16 hours ago