Film News

വിമര്‍ശകര്‍ എല്ലാം ഇങ്ങ് വന്നേ, വാരിസ് കളക്ഷന്‍ ഒന്ന് കേട്ടേ; 20 ദിവസം കൊണ്ട് ദളപതി നേടിയത് എത്ര കോടിയെന്ന് അറിയാമോ

ദളപതി വിജയ് നായകനായി വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്ത ചിത്രമായിരുന്നു വാരിസ്. പൊങ്കല്‍ റിലീസായി എത്തിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു.

- Advertisement -

ഒരു മാറ്റവുമില്ലാത്ത ചിത്രം എന്നായിരുന്നു വിമര്‍ശകര്‍ ചിത്രത്തിനെ കുറിച്ച് പറഞ്ഞത്. ചിത്രം തീയറ്ററില്‍ എത്തിയിട്ട് 20 ദിവസം ആയിരിക്കുകയാണ്. ഇപ്പോഴിത ചിത്രം നേടിയ പുതിയ നേട്ടം ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

ചിത്രം ഇതിനകം 300 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയില് നിന്ന് വാരിസ് ഇതുവരെ നേടിയത് 194 കോടിയാണ് എന്നാണ് ബോക്‌സ് ഓഫീസ് വിവരം. വിദേശത്ത് നിന്നും 103 കോടിയും നേടി. ഇതിനാല് തന്നെ 300 കോടി എന്ന നേട്ടത്തിന് അരികെയാണ് വിജയ് ചിത്രം.

അജിത്ത് നായകനായ തുനിവ്, ബാലകൃഷ്ണയുടെ വീര സിംഹ റെഡ്ഡി, ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യ എന്നിവയോട് മത്സരിച്ചാണ് ഈ നേട്ടം വിജയ് ചിത്രം കൈവരിച്ചത്. ചിത്രം 300 കോടി ക്ലബ്ബില്‍ ഇടം പിടിച്ച വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കി കഴിഞ്ഞു.

വിമര്‍ശകര്‍ എല്ലാം ഇങ്ങ് വന്നേ, വാരിസ് കളക്ഷന്‍ ഒന്ന് കേട്ടേ- എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട് പങ്കുവച്ച് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.അതേസമയം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത് എത്തിയ ചിത്രമാണ് വാരിസ്.

രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തിയത്.ശരത് കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയാണ് വാരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രന്‍’ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

Abin Sunny

Recent Posts

ലവ് ട്രാക്കാണെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ജാസ്മിനോട് ഇമോഷൻസ് തോന്നിയിട്ടുണ്ട്.വീഡിയോ ഇറങ്ങി കഴിഞ്ഞാൽ ഞാൻ കുറേ തെറി കേൾക്കും

ജിന്റോ ഈ സീസണിന്റെ വിന്നറായപ്പോൾ അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ…

2 hours ago

ജാസ്മിൻ ഉള്ളത് കൊണ്ട് മാത്രമാണ് ബിബി 6 കണ്ടത്. ശരിക്കും ആ കപ്പ് ജാസ്മിനാണ്.വൈറൽ ആയി റെസ്മിന്റെ വീഡിയോ

ബിഗ്ബോസിലെ ഈ സീസണിലെ മികച്ച മത്സരാർത്ഥിയായിരുന്നു ജാസ്മിനെന്നും അർജുനെക്കാളും രണ്ടാം സ്ഥാനം നേടാൻ അർഹ ജാസ്മിനാണെന്നുമാണ് ഒരു വിഭാ​ഗം ആളുകൾ…

7 hours ago

അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ ഞാൻ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. എനിക്ക് ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ;ജാസ്മിൻ ജാഫർ

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം ഏഷ്യാനെറ്റിനോട് അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.ഞാൻ ഞാനായിട്ടാണ് നിന്നത്.…

8 hours ago

ഗബ്രി വന്നപ്പോള്‍ കാണിച്ച് കൂട്ടിയ കോലങ്ങള്‍ ജനങ്ങളൊക്കെ കണ്ടോണ്ടിരിക്കാണല്ലോ. ജാസ്മിനും ജിന്റോയും ആയിരുന്നു എല്ലാവരുടേയും ഫസ്റ്റും സെക്കന്റും. തുറന്ന് പറഞ്ഞ് ജിന്റോയുടെ അച്ഛൻ

അവസാന ആഴ്ച വരെ ജിന്റോയും ജാസ്മിനും തമ്മിലാണ് കിരീടത്തിനായുള്ള പോരാട്ടം എന്ന പ്രതീതി ഉയര്‍ന്നിരുന്നു. ഈ സീസണിലെ ഏറ്റവും ശക്തയായ…

9 hours ago

ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല.എനിക്ക് ആ ഒരു ഭാഗ്യം അവന്റെ അടുത്ത് നിന്ന് കിട്ടിയിട്ടുണ്ട്. ഗബ്രിയെ അവിടെ കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഭാഗ്യവതിയാണ്.

ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു.…

9 hours ago

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

20 hours ago