Kerala News

എന്റെ മകളുടെ ജീവന്റെ വില നിശ്ചയിക്കേണ്ടത് സർക്കാരല്ല, ഇതുവരെ ആ 25 ലക്ഷം രൂപ കൈപ്പറ്റിയിട്ടില്ല;ഡോ. വന്ദനയുടെ പിതാവ്

കേരളക്കരയെ ഞെട്ടിച്ച സംഭവമായിരുന്നു ഡോ.വന്ദനയുടെ മരണം.ഇപ്പോൾ ഇതാ സർ‍ക്കാർ വന്ദനയുടെ കുടുംബത്തിന് നൽകിയ തുക തങ്ങൾ കൈപ്പറ്റിയിട്ടില്ലായെന്ന് പറഞ്ഞ് വന്ദനയുടെ കുടുംബം രം​ഗത്ത് വന്നിരിക്കുകയാണ്. ‘സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപ ഞങ്ങൾ കൈപ്പറ്റിയിട്ടില്ല. തുക കൈപ്പറ്റണമെന്നാവശ്യപ്പെട്ട് പല തവണ സർക്കാർ പ്രതിനിധികൾ വിളിച്ചിരുന്നു. മകളുടെ ജീവന്റെ വില സർക്കാരല്ല നിശ്ചയിക്കേണ്ടത്. ഞങ്ങൾക്ക് ഏക മകളെയാണു നഷ്ടമായത്. ഞങ്ങൾക്ക് ആരുമില്ലാതായി. മകളുടെ മരണത്തിലെ ദുരൂഹത നീക്കണം. എന്താണു സംഭവിച്ചതെന്നറിയാൻ ഞങ്ങൾക്ക് അവകാശമുണ്ട്. അതിനാലാണു സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. മകളുടെ ആത്മാവിനോടു നീതി കാണിക്കണം’ ഡോ. വന്ദനയുടെ പിതാവ് ആയ മോഹൻദാസ് പറഞ്ഞു.

- Advertisement -

അതെ സമയം ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിലെ ദുരൂഹത നീക്കാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു മോഹൻദാസിന്റെ പ്രതികരണം. മുട്ടുചിറ നമ്പിച്ചിറക്കാലായിൽ മോഹൻദാസും ഭാര്യ വസന്തകുമാരിയും നൽകിയ ഹർജി 16 തവണ മാറ്റിവച്ച ശേഷമാണു നാളെ വീണ്ടും പരിഗണിക്കുന്നത്.ഏക മകളുടെ ജീവൻ നഷ്ടപ്പെടാൻ കാരണം പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നാണു മാതാപിതാക്കളുടെ ആരോപണം. ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ബിൽ പാസാക്കാൻ ഡോ. വന്ദനയുടെ ജീവൻ ബലി കഴിക്കുകയായിരുന്നുവെന്നു ബന്ധുക്കൾ ആരോപിക്കുന്നു.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തെ പൊലീസും സർക്കാരും എതിർക്കുകയാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നാണു സർക്കാർ വാദം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു കൊണ്ടു വന്ന സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു ഡോ. വന്ദന കൊല്ലപ്പെട്ടതു 2023 മേയ് 10നു പുലർച്ചെയാണ്.

Anusha

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

10 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

10 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

11 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

11 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

11 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

12 hours ago