Film News

മുതലകുഞ്ഞിന് ഇറച്ചികഷ്ണം കൊടുക്കുന്ന ഈ നടി ആരാണെന്ന് മനസ്സിലായോ? അല്ലു അർജുൻ ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ എത്തുന്ന താരം

ബോളിവുഡിലെ മുൻനിര നായിക നടിമാരിലൊരാളാണ് ഉർവശി റോട്ടെല. അധികവും ഗ്ലാമർ വേഷങ്ങളിൽ ആണ് ഇവർ ഹിന്ദി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതുവരെ ഇവർ തെന്നിന്ത്യൻ സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല എങ്കിലും ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ അരങ്ങേറാൻ ഒരുങ്ങുകയാണ് ഉർവശി. അല്ലു അർജുൻ നായകനാകുന്ന പുഷ്പ എന്ന ചിത്രത്തിലൂടെയാണ് താരം തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി എത്തുന്നത്.

- Advertisement -

സുകുമാർ ആണ് പുഷ്പ സംവിധാനം ചെയ്യുന്നത്. മലയാളമടക്കം തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്. ഒപ്പം ഹിന്ദിയിലും ഒരേസമയം റിലീസ് ചെയ്യുവാനാണ് പദ്ധതിയിടുന്നത്. അങ്ങനെയാണെങ്കിൽ അല്ലു അർജുൻ്റെ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ റിലീസ് കൂടിയായിരിക്കും ഇത്. അതുകൊണ്ടുതന്നെ ബോളിവുഡ് ഓടിയൻസിനെ കയ്യിലെടുക്കാൻ ആണ് ഇപ്പോൾ ഉർവശിയെ ചിത്രത്തിൽ കൊണ്ടുവരാൻ നിർമാതാക്കൾ മുതിരുന്നത്. രശ്മിക മന്ദന ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിൽ ഒരു ഐറ്റം നമ്പറിലാണ് ഉർവശി പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഈ വിവരം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് ഉർവശി. ഉർവശി അവസാനമായി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. മുതലക്ക് തീറ്റ കൊടുക്കുന്ന ചിത്രമാണ് ഉർവശി പങ്കുവെച്ചത്.

നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറൽ ആയി മാറുകയും ചെയ്തു. മുതലകളുടെ സ്വഭാവം പഠിക്കുവാൻ വേണ്ടി ആണ് താഴം ഇവിടെ എത്തിയത്. അവിടെ കണ്ട ഏറ്റവും വലിയ മുതലയ്ക്ക് ആയിരുന്നു താരം ഒരു ഇറച്ചിക്കഷണം നൽകിയത്. മുതലകൾ വളരെ അപകടകാരികളാണ് എന്നും അതിനെ ഒരിക്കലും പ്രകോപിപ്പിക്കാൻ പാടില്ല എന്നും താരം മുന്നറിയിപ്പ് നൽകുന്നു.

Athul

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

3 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

4 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

5 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

5 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

6 hours ago