ഉണ്ണിമുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന ചിത്രമാണ് മാളികപ്പുറം.
നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ചിത്രം.
ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ തന്റെ സ്വപ്നത്തിലേക്കുള്ള യാത്രയെ കുറിച്ച് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പാണ് വൈറൽ ആകുന്നത്.
ജീവിതത്തിലെ ഏറ്റവും വിലയേറിയ രണ്ട് ചിത്രങ്ങള്‍ ഞാൻ പങ്കിടുന്നു- എന്ന് പറഞ്ഞാണ് ഉണ്ണിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ഞാൻ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ഒരു ദിവസം എല്ലാവര്ക്കും മനസിലാകുമെന്ന്, അഹമ്മദാബാദില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിൻ കയറിയപ്പോള്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നു.
ഞാൻ വളരെ സന്തോഷവനായിരുന്നു അപ്പോള്‍. എന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ചെറിയൊരു അംശം കാണിക്കുന്നതാണ് ഈ ചിത്രങ്ങള്‍. എന്റെ ജീവിതത്തെ രൂപപ്പെടുത്തിയ എല്ലാ അഭ്യുദയകാംക്ഷികളോടും വലിയ നന്ദി പറയുന്നു- ഉണ്ണിമുകുന്ദൻ കുറിച്ചു.
ഞാൻ കണ്ട വലിയ സ്വപ്നത്തിലേക്ക് എന്നെ എത്തിച്ചതിന് നന്ദി. സ്വപ്നങ്ങള്‍ കാണാനും, വിശ്വസിക്കാനും പിന്തുടരാനും യാഥാര്‍ഥ്യമാക്കാനും ഉള്ളതാണ് ഉണ്ണി എഴുതി.
‘മാളികപ്പുറം’ എന്റെ കരിയറിലെ തന്നെ ഏറ്റവും വലയി ഹിറ്റാക്കിയതിന് നന്ദി. നിങ്ങളുടെ ഹൃദയം സ്പര്‍ശിക്കാനും ജീവിതത്തില്‍ സന്തോഷത്തിന്റെ ചെറിയ മുഹൂര്‍ത്തങ്ങള്‍ കൊണ്ടുവരാനും കഴിഞ്ഞതില്‍ സന്തോഷവാനാണ്. സിനിമ എന്നാല്‍ അതാണ്. സ്പനം കാണുക, ലക്ഷ്യം നേടുക എന്നും ഉണ്ണി മുകുന്ദൻ സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നു.
അതേസമയം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയുടേതാണ്.കല്യാണി’ എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറ’ത്തില്‍ ദേവനന്ദയും ശ്രീപദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിര്‍മാണം.