മലയാളത്തിന്റെ പ്രിയയുവതാരമാണ് ഉണ്ണിമുകുന്ദന്. മല്ലു സിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരത്തിന്, ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ സാധിച്ചു.
മലയാളത്തിന്റെ അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്നാണ് ആരാധകര്‍ താരത്തിനെ വിളിക്കുന്നത്. ഇന്ന് വലിയൊരു ആരാധകനവൃന്ദം തന്നെയുള്ള താരം
അഭിനേതാവിന് പുറമെ പാട്ടുകാരനായും നിര്‍മ്മാതാവായും കഴിവ് തെളിയിച്ചിട്ടുണ്ട്.
മലയാളം തമിഴ് തെലുങ്ക് ഭാഷകളില്‍ അഭിനയിച്ച് മുന്നേറുകയാണ് താരമിപ്പോള്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ തന്റെ ആദ്യ ഒഡിഷന് വീഡിയോ പങ്കുവയ്ക്കുക ആണ് ഉണ്ണി മുകുന്ദന്.
ഒരു ദശാബ്ദത്തിലേറെ ആയി സിനിമയില്‍ ഉണ്ടെന്നും കൗമാരപ്രായത്തില്‍ സ്വപ്നം കണ്ട മിക്കവാറും എല്ലാം നേടിയെടുക്കുകയും, കണ്ടെത്തിയ പുതിയ അഭിലാഷങ്ങളും ലക്ഷ്യങ്ങളുമായി മുന്നേറുകയാണെന്നും ഉണ്ണി മുകുന്ദന് വീഡിയോ പങ്കുവച്ച് ഉണ്ണിമുകുന്ദന് കുറിച്ചു.
‘തങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി പരിശ്രമിക്കുന്ന എല്ലാവര്‍ക്കുമായി, എന്റെ സ്വപ്നങ്ങളിലേക്കുന്ന യാത്രയിലെ ഈ പഴയ വീഡിയോ പങ്കുവയ്ക്കുക ആണ്. വീഡിയോയിലെ ആ ഒഡിഷനില്‍ ഞാന്‍ തോറ്റിരുന്നു. അന്ന് എന്റെ ഹൃദയം വല്ലാതെ തകര്‍ന്നു. പക്ഷേ ആ റിജക്ഷന് ഞാന്‍ മനസിലേക്കല്ല തലയിലേക്ക് ആണ് എടുത്തത്. ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്തു.
എന്റെ സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിച്ച് എന്റെ ആന്തരികതയെ പരിപോഷിപ്പിച്ചതിന്റെ വിജയമാണ് ഇന്ന്. കഠിനാധ്വാനം ചെയ്യുന്ന ആണ്‍കുട്ടിയോട്/പെണ്‍കുട്ടിയോട് എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, നിങ്ങള്‍ ഒരിക്കലും സ്വയം കൈവിടരുത്’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം ഉണ്ണി മുകുന്ദന് കുറിച്ചത്.
താരത്തിന്റെ വീഡിയോയും കുറിപ്പും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഞങ്ങള്‍ക്ക് പ്രചോദനമാണ് ഈ വീഡിയോയും വാക്കുകളും എന്നാണ് ആരാധകര്‍ പറയുന്നത്.