Film News

ഡേറ്റിംഗ് സൈറ്റില്‍ ഉണ്ണി മുകുന്ദന്‍ ‘ചെറി’; സെല്‍ഫി പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിയെന്ന് താരം

മലയാള സിനിമയിലെ മസിൽ മാൻ എന്നറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. മലയത്തിനുപുറമെ തെലിങ്കിലും കന്നഡയിലുമെല്ലാം വിജയക്കൊടി പാറിച്ച ആളാണ് ഉണ്ണി. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ നടന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളും പ്രചരിക്കുന്നുണ്ട്. തന്റെ പേരിലും ചിത്രം ഉപയോഗിച്ചുമുളള വ്യാജ പ്രൊഫൈലുകള്‍ ഇതിനു മുമ്ബും ഉണ്ണി മുകുന്ദന്‍ തെളിവു സഹിതം ‘പൊക്കിക്കൊണ്ടു’ വന്നിട്ടുണ്ട്. ഇപ്പോളിതാ ഡേറ്റിങ് ആപ്പില്‍ തന്റെ ചിത്രം വച്ച്‌ വ്യാജ പ്രൊഫൈല്‍ പ്രചരിക്കുന്നതിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍.

- Advertisement -

ചെറി എന്ന പേരിലുള്ള പ്രെഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്ക്വെച്ചുകൊണ്ട് ഇനി സോഷ്യല്‍ മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നത് നിര്‍ത്തിയെന്ന് ഉണ്ണി പറഞ്ഞു. ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു നടന്റെ പ്രതികരണം. ഇരുപത്ത് അഞ്ച് വയസുള്ള ചെറി എന്ന അക്കൗണ്ടിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിന് പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രെഫൈലില്‍ പറയുന്നു. സ്‌ക്രീന്‍ഷോട്ട് പങ്ക്വെച്ച്‌ ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ണി മുകുന്ദന്‍ ഇങ്ങനെ കുറിച്ചു.

അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിയിട്ടുണ്ടെങ്കില്‍ ഞാനിപ്പോഴെ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സല്ല പ്രായം. ഞാന്‍ ബിരുദധാരിയുമില്ല. ഈ ഡേറ്റിങ് പരിപാടിക്ക് പോകാന്‍ എനിക്ക് വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നുമില്ല.

നടന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയ ശേഷം പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച്‌ പറ്റിക്കുന്നുണ്ടെന്ന് നടന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു. തന്റെ ഫോട്ടോ വെച്ച്‌ വൈവാഹിക വെബ്സൈറ്റില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്ക് എതിരെയും താരം പരാതി നല്‍കിയിട്ടുണ്ട്.

Athul

Recent Posts

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

2 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

2 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

3 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

3 hours ago

കുടുംബവിളക്ക് വീട്ടിൽ ഒരു കല്യാണം കൂടി, സീരിയൽ വിടുകയാണെന്നും പഠിത്തത്തിൽ ശ്രദ്ധിക്കണം എന്നും നടി, നിരാശയിൽ ആരാധകർ

മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരകളിൽ ഒന്നാണ് കുടുംബ വിളക്ക്. ഇതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരുന്നു ശീതൾ. ശ്രീലക്ഷ്മി എന്ന നടിയാണ്…

3 hours ago

ഭാര്യയെ കാണാൻ വേണ്ടി അപ്സരയുടെ അമ്മയും ഭർത്താവും ബിഗ് ബോസിലേക്ക്, സാധിച്ചത് അപ്സരയുടെ അമ്മയുടെ ജീവിതത്തിലെ വലിയ ആഗ്രഹം, കുറിപ്പുമായി ഭർത്താവ് ആൽബി

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് അക്ഷരം.…

3 hours ago