ഈ അടുത്ത് റിലീസ് ചെയ്ത ഉണ്ണി മുകുന്ദന് ചിത്രം മാളികപ്പുറത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. 2022 ഡിസംബര്‍ 30 വെള്ളിയാഴ്ചയാണ് ഉണ്ണി മുകുന്ദന് നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. മാളികപ്പുറത്തില്‍ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സീനുകളാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
‘ദൈവം അങ്ങനെയാ.. എപ്പോഴുമങ്ങനെയാ.. നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തില്‍ നമുക്ക് മുന്നില്‍ വരും.. അതാണ് ദൈവം’, എന്നാണ് വീഡിയോ പങ്കുവച്ച് ഉണ്ണി മുകുന്ദന് കുറിച്ചത്. കേരളത്തിലെ തിയറ്ററുകളില്‍ മാളികപ്പുറം വിജയകരമായി പ്രദര്‍ശനം തുടരുകയാണെന്നും ജിസിസിയിലും യുഎഇയിലും ഇന്ന് ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നും ഉണ്ണി മുകുന്ദന് കുറിക്കുന്നു.
കാവ്യാ ഫിലിം കമ്പനിയുടെയും ആന്‍ മെഗാ മീഡിയയുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേഷ് പിഷാരടി, സമ്പത്ത് റാം, ദേവാനന്ദ, ശ്രീപത് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് വിഷ്ണു നാരായണനാണ്.