നായകനായും വില്ലനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് ഉണ്ണി മുകുന്ദന്. വിക്രമാദിത്യന് എന്ന ചിത്രത്തിന് ശേഷമാണ് മസിലളിയന് എന്ന വിളിപ്പേര് ഉണ്ണിക്ക് ലഭിച്ചത്. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിലും ഫിറ്റ്നസ് നിലനിര്‍ത്തുന്ന കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരം കൂടിയാണ് ഉണ്ണി മുകുന്ദന്. അടുത്തിടെ പുറത്തിറങ്ങിയ മാമാങ്കം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മസിലളിയന് എന്ന വിളിയിലൂടെ ചിലര്‍ തന്നെ തളച്ചിടുകയാണെന്ന്
മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു നടന് ഇക്കാര്യങ്ങള്‍ പറഞ്ഞത്. മസിലളിയന് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം അഭിമാനമായിരുന്നു തോന്നിയതെന്നും എന്നാല്‍ ക്രമേണ അത്തരം കഥാപാത്രങ്ങള്‍ മാത്രമേ താന്‍ സ്വീകരിക്കു എന്നു പരത്താന്‍ വേണ്ടി ചിലര്‍ ഉണ്ടാക്കിയ ബോധപൂര്‍വ്വമായ ശ്രമമായിരുന്നു അതെന്ന് മനസിലായെന്നും ഉണ്ണി മുകുന്ദന് പറയുന്നു.
മസിലളിയന് എന്ന വിളി ആദ്യമെല്ലാം ആസ്വദിച്ചിരുന്നു. കേള്‍ക്കുമ്പോള്‍ അഭിമാനവും തോന്നിയിരുന്നു. എന്നാല്‍ മസില് കാണിക്കുന്ന തരത്തിലുളള കഥാപാത്രങ്ങള്‍ മാത്രമേ താന്‍ സ്വീകരിക്കു എന്ന് പരത്താന്‍ വേണ്ടി ചിലര്‍ ഉണ്ടാക്കിയ ബോധപൂര്‍വ്വമായ ശ്രമമാണ് അതെന്ന് മനസിലായി. സിനിമാ മേഖലയിലുളളവര്‍ തന്നെയാണ് ഇത്തരം തെറ്റായ ധാരണകള്‍ പരത്തുന്നത്.