Social Media

കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ ഹിന്ദുത്വ രാഷ്ട്രീയത്തെയും അണികളെയും സുഖിപ്പിക്കുന്ന നടനാണ് ഉണ്ണിമുകുന്ദനെന്ന് വിമര്‍ശനം; മറുപടിയുമായി ഉണ്ണി-‘കൂള്‍ ബ്രോ, ഞാനുണ്ട് കൂടെ’യെന്ന് സന്തോഷ് പണ്ഡിറ്റ്

തന്നെ കുറിച്ച് സോഷ്യല്‍ മീഡിയയിലെ സിനിമ ഗ്രൂപ്പില്‍ വന്ന വിമര്‍ശന കുറിപ്പിന് മറുപടിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ‘കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ ഉണ്ണി മുകുന്ദന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക’ എന്നതാണെന്നായിരുന്നു ഒരാള്‍ ഉന്നയിച്ച വിമര്‍ശനം.

- Advertisement -

‘ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണെ’ന്നും കുറിപ്പില്‍ വിമര്‍ശനം ഉണ്ടായിരുന്നു. ഈ വിമര്‍ശന പോസ്റ്റിന് ആണ് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ എത്തിയിരിക്കുന്നത്.

സിനിമാ ഗ്രൂപ്പില്‍ വന്ന കുറിപ്പ്

”മല്ലു സിംഗ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാന്‍ ആണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്.

പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന്‍ മാറിക്കൊണ്ട് ഇരിക്കുകയാണ്. മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ ലെവല്‍ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാന്‍ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു.

അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്..” എന്നായിരുന്നു വിമര്‍ശന സോഷ്യല്‍ മീഡിയയിലെ സിനിമ ഗ്രൂപ്പില്‍ വന്ന ഒരു വിമര്‍ശന കുറിപ്പ്

ഈ കുറിപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചായിരുന്നു നടന്റെ പ്രതികരണം. പോസ്റ്റ് അപ്രൂവ് ചെയ്ത ഗ്രൂപ്പിന് എതിരെയാണ് ഉണ്ണി മുകുന്ദന്റെ പ്രധാന വിമര്‍ശനം.

ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താന്‍ ചെയ്തു എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്രൂവ് ചെയ്തതുകൊണ്ട് തന്നെ സിനിമയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പ് ആയി ‘മൂവി സ്ട്രീറ്റിനെ’ കരുതുന്നില്ലെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

”മാളികപ്പുറം ഒരു അജണ്ടയുള്ള സിനിമായാണെന്ന് കരുതുന്നവര്‍ക്ക് ‘ജയ് ഗണേഷ്’ കാണാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു എന്നെ ഈ പോസ്റ്റില്‍ ചിത്രീകരിച്ചത് പോലെ മാളികപ്പുറം തിയേറ്ററില്‍ പോയി കണ്ട എല്ലാവരെയും നിങ്ങള്‍ വര്‍ഗീയവാദികള്‍ ആക്കിയിരിക്കുകയാണ്.

കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ താന്‍ ചെയ്തു എന്നതുകൊണ്ട് തനിക്കെതിരെ വിദ്വേഷം വളര്‍ത്താന്‍ ഉതകുന്ന ഒരു പോസ്റ്റ് അപ്രൂവ് ചെയ്തതുകൊണ്ട് തന്നെ സിനിമയെ പിന്തുണക്കുന്ന ഒരു ഗ്രൂപ്പായി മൂവി സ്ട്രീറ്റിനെ കരുതുന്നില്ല. ജയ് ഗണേഷ് ആഗസ്റ്റ് 11 ന് റിലീസ് ചെയ്യും. നിങ്ങളെ രസിപ്പിക്കുന്ന ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റായിരിക്കും അത്. കുടുംബത്തോടൊപ്പം കാണൂ”- ഉണ്ണി മുകുന്ദന്‍ കുറിച്ചു.

അതേസമയം ഉണ്ണി മുകുന്ദന് പിന്തുണ പ്രഖ്യാപിച്ച് സന്തോഷ് പണ്ഡിറ്റും എത്തി. കൂള്‍ ഡിയര്‍ ഞാനുണ്ട് കൂടെ എന്നാണ് പണ്ഡിറ്റ് പറയുന്നത്. കമന്റായിട്ടായിരുന്നു പണ്ഡിറ്റ് പിന്തുണ അറിയിച്ചത്.

പണ്ഡിറ്റിന്റെ കമന്റ്-

ഹലോ ഡിയര്‍, ഇത്തരം സ്വഭാവമുള്ള അലവലാതികള്‍ക്കു എന്തിനാണ് മറുപടി കൊടുക്കുന്നത്.. ഇതുപോലെ ഉള്ള മൂന്നാം കിട ഗ്രൂപ്പിലെ വര്‍ഗീയവാദികള്‍ എഴുതുന്ന പോസ്റ്റ് എന്തിനാണ് share ചെയ്യുന്നത് ? ഇത് എഴുതിയവര്‍ക്കു വ്യക്തമായ വര്‍ഗീയ അജണ്ട ഉണ്ടെന്ന് അത് വായിച്ചാല്‍ തന്നെ അറിയാമല്ലോ.. ‘മാളികപ്പറം’ എന്ന സിനിമ നല്ലതാണെന്ന് നിഷ്പക്ഷമായി ചിന്തിക്കുന്ന എല്ലാവര്‍ക്കും അറിയാം..
കൂള്‍ ഡിയര്‍, ഞാനുണ്ട് കൂടെ

 

Abin Sunny

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

4 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

4 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

15 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

16 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

17 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

19 hours ago