വരുന്ന പൊങ്കല്‍ തമിഴ്സിനിമ പ്രേമികള്‍ക്കിടയില്‍ ആഘോഷദിനമാണ്. തമിഴിലെ രണ്ട് വന്‍താരങ്ങളുടെ ചിത്രങ്ങള്‍ തീയറ്ററില്‍ ഏറ്റുമുട്ടുകയാണ്. ദളപതിയുടെ വാരിസും തലയുടെ തുനിവും ആണ് പൊങ്കലിന് തീയറ്ററില്‍ എത്തുന്നത്.
9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് തീയറ്ററില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇരുതാരങ്ങളുടെയും ആരാധകര്‍ തങ്ങളുടെ താരത്തിന്റെ ചിത്രം ആഘോഷിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.
ചിത്രം റിലീസിന് കാത്തിരിക്കുമ്പോള്‍ ഇരുതാരങ്ങളുടെയും ആരാധകര്‍ തമ്മിലുള്ള ഫാന്‍ഫൈറ്റ് ആരംഭിച്ച് കഴിഞ്ഞു. നേരത്തെ വാരിസ് സിനിമയുടെ നിര്‍മ്മാതാവ് വിജയ് ആണ് അജിത്തിനെക്കാള്‍ വലിയ താരം എന്ന് പറഞ്ഞിരുന്നു.
ഇത് ഫാന്‍ഫൈറ്റിലേക്ക് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിത അജിത്താണോ വിജയ് ആണോ മികച്ച താരമെന്ന് പറയുകയാണ് നടി തൃഷ. ഞാന്‍ അഭിനയം ആരംഭിക്കുന്നതിന് മുമ്പേ ഇരുവരും താരങ്ങളാണ്.
കാഴ്ചക്കാരി എന്ന നിലയിലാണ് ഇവരുടെ ചിത്രങ്ങള്‍ കണ്ടിട്ടുള്ളത്. രണ്ട് പേരും വലിയ താരങ്ങളാണ് എന്നാണ് തൃഷ പറയുന്നത്. അവസാന ചിത്രമാണ് ഇത്തരം വിധിയെഴുത്തുകള്‍ക്ക് പിന്നില്‍.
അവസാന ചിത്രം വിജയമാണെങ്കില്‍ അയാളാണ് നമ്പര്‍ വണ്‍. അല്ലെങ്കില്‍ ആ സ്ഥാനം മറ്റൊരാള്‍ക്ക് സ്വന്തമായിരിക്കുമെന്നും തൃഷ വ്യക്തമാക്കി.വ്യക്തിപരമായി ഇത്തരം കണക്കുകളുടെ കളിയില്‍ താത്പര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തൃഷയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഇരുതാരങ്ങളുടെയും അവസാന ചിത്രം ഹിറ്റ് അല്ല എന്നാണ് താരത്തിന്റെ പ്രതികരണത്തിനോട് സോഷ്യല്‍മീഡിയ പ്രതികരിക്കുന്നത്.
അതേസമയം ദേശീയ ചലച്ചിത്ര ജേതാവായ വംശി പൈഡിപ്പിള്ളിയാണ് വിജയ് ചിത്രം വാരിസ് ഒരുക്കുന്നത്. എച്ച് വിനോദ് ആണ് അജിത് ചിത്രം തുനിവ് സംവിധാനം ചെയ്യുന്നത്. മലയാളി താരം മഞ്ജു വാര്യര്‍ ആണ് ചിത്രത്തില്‍ നായിക.