നമ്മുടെ രാജ്യം ഇപ്പോൾ മഹാമാരിയുടെ കൈകളിലാണ്. ഓരോ ദിവസം പിന്നിടുമ്പോഴും എവിടെയും ദുഃഖ വാർത്തകളാണ് നമുക്ക് കേൾക്കാൻ സാധിക്കുന്നത് നമുക്ക് വേണ്ടി ഗവണ്മെന്റും അതുപോലെ ആരോഗ്യ പ്രെവർത്തകരും ഒരുപോലെ നമുക്ക് വേണ്ടി വളരെയധികം ബുദ്ധിമുട്ടുകൾ സഹിക്കുന്നുണ്ട്.
യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ വേഷങ്ങളുമായി മുന്നേറുകയാണ് താരം. വില്ലത്തരത്തില്‍ നിന്നും തുടങ്ങി പിന്നീട് മുന്‍നിര നായകനായി മാറിയ താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. നായകനായി മാത്രമല്ല അതിഥി താരമായും ടൊവിനോ എത്താറുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.
സിനിമകളും പ്രമോഷന് പരിപാടികളുമെല്ലാം നിര്‍ത്തിവെച്ചതോടെ കുടുംബത്തോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കുകയാണ് ടൊവിനോ തോമസും. മകള്‍ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോ ആണ് ടൊവിനോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് താരം. വീട്ടിലിരിക്കൂ, സുരക്ഷിതരായിരിക്കൂ, ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കൂ എന്നാണ് ടൊവിനോ കുറിയ്ക്കുന്നത്.
https://www.instagram.com/p/B-HQvqPjcTN/
സോഷ്യല്‍ മീഡിയയില്‍ സജീവമായ ടൊവിനോയുടെ പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഫിറ്റ്നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമാചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളെല്ലാം കുടുംബത്തിനൊപ്പമാണ്. കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചാണ് പല താരങ്ങളും എത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ടൊവിനോയും എത്തിയത്.
മകളെ പുറത്തുകിടത്തി പുഷ് അപ് എടുക്കുന്നതിന്റെ വീഡിയോയാണ് ടൊവിനോ തോമസ് പങ്കുവെച്ചിട്ടുള്ളത്. രണ്ട് വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. തനിച്ചും മകളെ പുറത്തുകിടത്തിയും പുഷ് അപ് എടുക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. സ്റ്റേ ഹോം, സ്റ്റേ സേഫ്, സ്റ്റേ ഹാപ്പി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.