featured

നായകനാകണമെന്ന് നിര്‍ബന്ധമില്ല, കഥാപാത്രമാണ് പ്രധാനം -ടോവിനോ

നല്ല കഥാപാത്രങ്ങൾ ചെയ്യാനാണ് താൽപര്യമെന്നും ചിത്രത്തിൽ നായകനാകണമെന്ന് തനിക്ക് നിർബന്ധമില്ലെന്നും നടൻ ടോവിനോ തോമസ്. പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉയരെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടോവിനോ. ചിത്രത്തിൽ ഒരു കഥാപാത്രത്തെ ടോവിനോയും അവതരിപ്പിക്കുന്നുണ്ട്.

- Advertisement -

ഷൂട്ടിന്റെ സമയത്തും ഇപ്പോൾ പൂർണ സിനിമയായിട്ട് കണ്ടപ്പോഴും എനിക്ക് സംതൃപ്തി നൽകിയ ചിത്രമാണിത്. ത്രില്ലർ ചിത്രങ്ങളെ സംബന്ധിച്ച് അതിന്റെ മെയ്ക്കിങ് ആണ് പ്രധാനം. കഥ പറയുമ്പോൾ കിട്ടുന്ന ത്രിൽ സിനിമയാകുമ്പോൾ കിട്ടണമെന്നില്ല. എന്നാൽ, ഉയരെയിൽ മനു (സംവിധായകൻ മനു അശോകൻ) അക്കാര്യത്തിൽ നൂറ് ശതമാനവും വിജയിച്ചിട്ടുണ്ട്.

നായകനായിട്ട് മാത്രമേ അഭിനയിക്കാവൂ എന്നൊന്നുമില്ല. ഹോളിവുഡിലൊക്കെ വലിയ നടൻമാരും ചെറിയ റോളുകളൊക്കെ ധാരാളം ചെയ്യാറുണ്ട്. അത് മാതൃകയാക്കാവുന്നതാണ്. നല്ല കഥാപാത്രങ്ങൾ ചെയ്യുന്നതാണ് എനിക്ക് കൂടുതൽ സംതൃപ്തി നൽകുന്നത്. നായകനാകുന്ന സിനിമകളിലും അവ നല്ല കഥാപാത്രങ്ങൾ കൂടിയായിരിക്കണമെന്നാണ് ആഗ്രഹം. നല്ല കഥാപാത്രമാണെങ്കിൽ നായകനാകണമെന്നോ മുഴുനീള കഥാപാത്രമാകണമെന്നോ നിർബന്ധമില്ലെന്നും ടോവിനോ കൂട്ടിച്ചേർത്തു

mixindia

Recent Posts

അർജുൻ എന്നെ പുറകിൽ നിന്ന് കുത്തിയെന്നത് ഞാൻ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.ശേഷം സംഭവിച്ചത് പറഞ്ഞ് അൻസിബ

ബിഗ്ബോസിന് പുറത്ത് പോയവർ തിരികെ വന്നതോടെ ഫൈനലിസ്റ്റുകളായ അഞ്ച് പേർക്കും പുറത്ത് എങ്ങനെയാണ് മത്സരം പോകുന്നത് എന്നതിനെ കുറിച്ചൊക്കെ ചെറിയൊരു…

51 mins ago

‘അവന്‍ എന്താണ് ഈ കാണിക്കുന്നത്.. ആ ഡാഷ് മോന്‍’.ഡസ്രിങ് റൂമിന് അകത്തുവെച്ച് ഗബ്രിക്കെതിരെ റെസ്മിൻ

ജാസ്മിന്‍, ജിന്റോ, അർജുന്‍, അഭിഷേഖ്, റിഷി എന്നിവരാണ് ഫൈനലില്‍ എത്തിയിരിക്കുന്നത്. ഇവരില്‍ ആർക്കും വ്യക്തമായ മുന്‍തൂക്കം ഇല്ലാത്തതിനാല്‍ തന്നെ ആര്…

2 hours ago

റോക്കിക്ക് പുറമേ മറ്റൊരു മത്സരാർത്ഥിക്ക് കൂടി ബിഗ് ബോസ് വീട്ടിലേക്കും ഗ്രാൻഡ് ഫിനാലെ കാണുവാനും ക്ഷണമില്ല

ബിഗ് ബോസ് ആറാമത്തെ സീസൺ അതിൻറെ അവസാന ദിനങ്ങളിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ 5 മത്സരാർത്ഥികൾ മാത്രമാണ് ബാക്കി ഉള്ളത്. ഈയാഴ്ച…

14 hours ago

ജാസ്മിൻ ജയിക്കണം എന്നാണ് ആഗ്രഹം, കാരണങ്ങൾ നിരത്തി ആര്യ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കുവാൻ ഇനി വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ 5 മത്സരാർത്ഥികൾ ആണ് വീടിനുള്ളിൽ…

14 hours ago

ആ കാര്യം അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ അഭിനയിക്കില്ല എന്ന് പറഞ്ഞു, എനിക്ക് പകരം അഭിനയിച്ച കുട്ടിയുടെ കഥാപാത്രത്തിന്റെ പേര് നോറ എന്നാക്കി, എന്നെ അൺഫോളോ ചെയ്യുകയും ചെയ്തു – ഒമർ ലുലുവിനെ പറ്റി നോറ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ നോറ. ഈ സീസൺ ബിഗ് ബോസിലെ വളരെ സജീവമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു…

14 hours ago

സായി കൃഷ്ണയും ജാസ്മിന്റെ പിതാവും ഗബ്രിയും ഒറ്റ വീഡിയോയിൽ, ബിഗ് ബോസിൽ ഉള്ളതിനേക്കാൾ വലിയ ട്വിസ്റ്റ് പുറത്ത് എന്ന് ആരാധകർ

ബിഗ് ബോസ് ആറാമത്തെ സീസൺ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയിരിക്കുന്നത്. ഈ സീസണിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ.…

14 hours ago