മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ടോവിനോ തോമസ്. യാതൊരുവിധ സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നുമാണ് ടോവിനോ തോമസ് വരുന്നത്. വളരെ പതിയെ പതിയെ ആണ് താരം സ്വന്തം കരിയർ ബിൽഡ് ചെയ്തു എടുത്തത്. ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് ടോവിനോ തോമസ്. സൂപ്പർ ഹീറോ ടോവിനോ തോമസ് എന്നാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്.
താരം അവസാനമായി അഭിനയിച്ച് റിലീസ് ചെയ്ത ചിത്രമാണ് മിന്നൽ മുരളി. ബേസിൽ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത സൂപ്പർഹീറോ ചിത്രം എന്നാണ് മിന്നൽ മുരളി അറിയപ്പെടുന്നത്. നെറ്റ്ഫ്ലിക്സ് വഴിയായിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇതുവരെ മലയാള സിനിമയുടെ ചരിത്രത്തിൽ ഒരു സിനിമയ്ക്കും ലഭിക്കാത്ത പ്രമോഷൻ ആയിരുന്നു ഈ ചിത്രത്തിനുവേണ്ടി നെറ്റ്ഫ്ലിക്സ് ഒരുക്കിയത്.
ചിത്രത്തിൽ ഷിബു എന്ന വില്ലൻ കഥാപാത്രമായി എത്തിയത് ഗുരു സോമസുന്ദരം എന്ന നടനായിരുന്നു. നായകനെക്കാൾ കൂടുതൽ കയ്യടി നേടിയ കഥാപാത്രമായിരുന്നു ഇത്. ഇപ്പോൾ ടോവിനോയുടെ വീട്ടിൽ അതിഥിയായി എത്തിയിരിക്കുകയാണ് ഗുരു സോമസുന്ദരം. ടോവിനോ തന്നെയാണ് ഈ വിവരം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. രസകരമായ നിരവധി കമൻറുകൾ ആണ് ചിത്രത്തിന് താഴെ വന്നു കൊണ്ടിരിക്കുന്നത്.
നിങ്ങൾ ശത്രുത എല്ലാം മറന്ന് ഇപ്പോൾ സുഹൃത്തുക്കൾ ആയോ എന്നാണ് മലയാളികൾ ചോദിക്കുന്നത്. എന്തായാലും ചിത്രം നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറി. രണ്ടു മണിക്കൂർ കൊണ്ട് രണ്ടു ലക്ഷത്തിന് മുകളിൽ ആളുകളാണ് ചിത്രം ലൈക്ക് ചെയ്തു കഴിഞ്ഞത്. അതേസമയം മിന്നൽ മുരളി എന്ന സിനിമയുടെ രണ്ടാം ഭാഗം ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് നിർമാതാവ് സോഫിയ പോൾ അറിയിച്ചിരിക്കുന്നത്. രണ്ടാംഭാഗത്തിന് ഉള്ള ലീഡ് ഇട്ടുകൊണ്ടാണ് ബേസിൽ ജോസഫ് ഒന്നാം ഭാഗം അവസാനിപ്പിച്ചത്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…