ടോവിനോ തോമസ് ഇന്ന് മലയാളികളുടെ ആവേശമാണ്. ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ വിജയിക്കുകയും ശ്രേധിക്കപെടുകയും ചെയ്തത് ടോവിനോയുടെ സിനിമാജീവിതത്തിനുഗുണം ചെയ്തു. 2012ല്‍ പുറത്തുവന്ന പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെയാണ് ടൊവിനോ എന്ന മുഖം മലയാളികള്‍ കണ്ട് തുടങ്ങിയത്. പിന്നീട് ചെറിയ വേഷങ്ങളിലൂടെ അവിടെയും ഇവിടെയുമായി കയറിപ്പറ്റി ഒടുവില്‍ നായക പദവിയിലേക്ക് കുതിച്ചുയര്‍ന്ന താരം. എഞ്ചിനീയറിങ് ജോലി വിട്ട് സിനിമയെന്ന മോഹവുമായി എത്തിയ താരം തന്റെ മുഖം പ്രേക്ഷകമനസ്സില്‍ പതിപ്പിക്കാനുള്ള ശ്രമങ്ങളെ ഓര്‍ത്തെടുത്തിരിക്കുകയാണ്.
തന്റെ ഫെയ്സ് ബുക്കിലൂടെ ഒരു കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് താരം എത്തിയത്. തന്റെ ആദ്യ സിനിമയിലെ ഗാനരംഗത്തിലെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്. ‘ഇതാണ് എല്ലാത്തിന്റെയും തുടക്കം. എട്ടു വര്‍ഷം മുമ്ബ് ഈ ദിവസം. ഒരു സിനിമാ ക്യാമറയ്ക്കു മുമ്ബില്‍ ഞാനാദ്യമായി എത്തിപ്പെട്ട നിമിഷം. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം.’ ടൊവിനോ കുറിച്ചു.
സജീവന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, സ്വാസിക, മധു, കലാഭവന്‍ മണി, സലിംകുമാര്‍, ജീജോയ്, തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. ജോയ് ചെറുവത്തൂര്‍, അറയ്ക്കല്‍ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ടോവിനോയുടെ അടുത്തെത്തി പുറത്തിറങ്ങാൻ പോകുന്ന ചിത്രമാണ് ഫോറൻസിക്. ഇതൊരു ക്രൈം ത്രില്ലറാണ്
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…
ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…
ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…
സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…