Film News

സാഹസത്തിൽ കട്ടക്ക് നിൽക്കും. ഇത് അച്ഛൻറെ സ്വന്തം സൂപ്പർഹീറോ ഗേൾ ഇസ! ടോവിനോയും കുഞ്ഞു ഇസയുടെയും കിടിലൻ വീഡിയോ വൈറൽ!

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് ടോവിനോ തോമസ്. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. താരം നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം ആണ് മിന്നൽ മുരളി. നെറ്റ് ഫ്ളിക്സിൽ ആണ് ചിത്രം സ്ട്രീമിങ് ചെയ്യുന്നത്. മികച്ച പ്രേക്ഷക പ്രതികരണം ആണ് ഇതിന് ലഭിക്കുന്നത്.

- Advertisement -

അഞ്ചു വർഷങ്ങൾക്കു മുൻപാണ് ടോവിനോ യ്ക്ക് മകൾ ജനിക്കുന്നത്. മകൾ വന്നതിനു ശേഷം തൻറെ ലോകം അപ്പാടെ മാറി എന്ന് ടോവിനോ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇസയുടെ കുസൃതിത്തരങ്ങൾ ഒക്കെ ഇടയ്ക്ക് താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൾക്കൊപ്പം ഉള്ള പുതിയ ഒരു വീഡിയോ ആണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് കീഴിൽ താരം ഒരു കുറിപ്പും കുറിച്ചിട്ടുണ്ട്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്.

രണ്ടാമത് ആലോചിക്കാതെ തന്നോടൊപ്പം എല്ലാ സാഹസങ്ങളിലും കൂടെ വരുന്നതിന് നന്ദി, ഇസാ. അപ്പ ചെയ്യുന്നതെല്ലാം നീയും ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ എൻറെ ഹൃദയം നിറയുന്നുണ്ട്. അപ്പ ചെയ്യുന്നതിലും കൂടുതൽ നിനക്ക് ചെയ്യാൻ കഴിയുമെന്ന് നീ അറിയണം. തൻറെ സ്വന്തം ക്രൈം പാർട്ണർ ആണ് നീ. ഒരു അഭിനേതാവ് എന്ന നിലയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്യുവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ടെങ്കിലും നിൻറെ അച്ഛൻ എന്ന വേഷം ആണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്.

എല്ലാ ശക്തികളും ഉള്ള ഒരു സൂപ്പർ ഹീറോ ആണ് താൻ എന്ന് നീ ഇപ്പോൾ വിചാരിക്കുന്നുണ്ടാകും. പക്ഷേ അത്രത്തോളം ശക്തനല്ല ഞാനെന്ന് നീ പിന്നീട് തിരിച്ചറിയും. ധൈര്യശാലിയായ സ്വതന്ത്രമായ ശക്തയായ ഒരു സ്ത്രീയായി ഈ ലോകത്ത് നീ വളർന്നു വരും എന്ന് ഞാൻ വാക്ക് തരുന്നു. തല ഉയർത്തി ശരിയായ കാര്യത്തിനുവേണ്ടി ഉറച്ചുനിൽക്കും. നിൻറെ ഏറ്റവും മെച്ചപ്പെട്ട വേർഷൻ ആയി നീ വളരും എന്ന് എനിക്ക് ഉറപ്പുണ്ട്. നിൻറെ സൂപ്പർഹീറോ നീ തന്നെ ആയിരിക്കും ഒരിക്കൽ. താരം കുറിച്ചു.

Abin Sunny

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

6 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

11 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

21 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

21 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

21 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

22 hours ago