Social Media

ടൊവിനോയും അന്നാ ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം; ‘നാരദന്‍’ന്റെ ചിത്രീകരണം ആരംഭിച്ചു

ടൊവിനോ കേന്ദ്രകഥാപാത്രമായി എത്തുന്ന ആഷിഖ് അബു ചിത്രം ‘നാരദന്‍’ന്റെ ചിത്രീകരണം ആരംഭിച്ചു. ആര്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ അന്ന ബെന്നും ഷറഫുദ്ദീനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

- Advertisement -

സിനിമയുടെ ചിത്രീകരണം കൊച്ചിയിലാണ് നടക്കുന്നത്. റിമ കല്ലിങ്കലാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. അന്നാ ബെന്നാണ് ക്ലാപ്പ് അടിച്ചത്. അതേസമയം ടൊവിനോയും അന്നാ ബെന്നും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നാരദന്‍.

നേരത്തെ ആഷിക് അബുവും ടോവിനോയും ഒരുമിച്ച മായാനദി നിരൂപകര്‍ക്കിടയിലും ബോക്സ് ഓഫീസിലും മികച്ച വിജയമാണ് നേടിയത്. ഈ ചിത്രത്തിന് ശേഷവും ടൊവിനോയിന് നിരവധി ചിത്രങ്ങള്‍ ലഭിച്ചു. തന്റെ മികച്ച അഭിനയം തന്നെയാണ് ഇതിന് പിന്നിലും.

കിട്ടുന്ന ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് പ്രേക്ഷക കൈയ്യടി നേടിയ നടിയാണ് അന്ന. ഹിറ്റ് ചിത്രം കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് അന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ബേബി മോള്‍ എന്ന കഥാപാത്രമാണ് അന്ന ചെയ്തത്. തുടര്‍ന്ന് നടിയുടെ രണ്ടാമത്തെ ചിത്രം ‘ഹെലനിലെ’ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അവസാനം പുറത്തിറങ്ങിയ ‘കപ്പേള’ കൊവിഡ് കാരണം തീയറ്ററുകളില്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും നെറ്റ്ഫ്ലിക്സ് റിലീസോടെ ജെസി എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി. ഇത്തരത്തില്‍ ഒട്ടനവധി നല്ല ചിത്രങ്ങളുടെ ഭാഗമാവാന്‍ അന്നക്ക് കഴിഞ്ഞിട്ടുണ്ട്.

 

 

Anusha

Recent Posts

നടി യാമി ഗൗതമിന് ആൺകുട്ടി ജനിച്ചു, കുട്ടിക്ക് അപൂർവ്വമായ പേരിട്ട് നടിയും ഭർത്താവും, പേരിൻ്റെ അർത്ഥം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് യാമി ഗൗതം. അഭിനയ പ്രാധാന്യമുള്ള നിരവധി ഹിന്ദി സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. കുറച്ചു…

10 hours ago

ജോജു ജോർജ് ബോളിവുഡിലേക്ക്, ചിത്രത്തിൽ നായകനായി എത്തുന്നത് ആനിമൽ താരം

കഴിഞ്ഞ 30 വർഷമായി മലയാളം സിനിമയിൽ സജീവമായി പ്രവർത്തിക്കുന്ന നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. എന്നാൽ ചെറിയ വേഷങ്ങളിൽ മാത്രം…

11 hours ago

എനിക്കെന്തു കൊണ്ടുവന്നു? ഒന്നും കൊണ്ടുവന്നില്ല! – കൊച്ചു കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും പരിഭവം ബോധിപ്പിച്ചും ലാലേട്ടൻ

മലയാള സിനിമയിലെ ഏറ്റവും വലിയ ഉത്സവം ആണ് മെയ് 21ആം തീയതി എല്ലാ വർഷവും നടക്കാറുള്ളത്. അന്നാണ് മലയാളത്തിലെ ഏറ്റവും…

11 hours ago

എംബുരാനിൽ ഒരു കഥാപാത്രം കൂടി, അവതരിപ്പിക്കുന്നത് ആ നടൻ – അപ്ഡേറ്റ് പുറത്ത്

മലയാളികൾ മുഴുവൻ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് എമ്പുരാൻ. ലൂസിഫർ എന്ന എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം…

12 hours ago

കടുത്ത ബിജെപി വിരുദ്ധർ പോലും കങ്കണ ജയിക്കുവാൻ ആഗ്രഹിക്കുന്നു, കാരണം അവർ നടത്തിയ ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ശക്തമായ വലതുപക്ഷ ചായ്‌വ് പ്രകടിപ്പിക്കുന്ന ഒരു നടി കൂടിയാണ് ഇവർ. വലിയ…

12 hours ago