കോമഡി കഥാപാത്രങ്ങളിലൂടെയും ക്യാരക്ടര്‍ റോളുകളിലൂടെയും മലയാളി സിനിമ പ്രേമികള്‍ക്ക് ഏറേ സുപരിചിതനായ താരമാണ് ടിനി ടോം. മിമിക്രിയിലൂടെ എത്തി സിനിമയുടെ ആദ്യ കാലത്ത് മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി ആണ് ടിനി ടോം സിനിമയില്‍ എത്തുന്നത്.
പിന്നാലെ ചെറിയ വേഷങ്ങള്‍ ചെയ്ത് തുടങ്ങിയ നന് ക്യാരക്ടര്‍ റോളുകളിലും തിളങ്ങുകയായിരുന്നു. വിനയന് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രമായിരുന്നു താരത്തിന്റെതായി അവസാനം റിലീസിന് എത്തിയ ചിത്രം. നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
![](https://ml.mixindia.com/wp-content/uploads/2023/03/tini-tom.jpg)
അതിനിടയില്‍ വാഹന പ്രേമിയായ ടിനി ടോം പുതിയ വാഹനം സ്വന്തമാക്കിയിരുന്നു.സ്പോര്‍ട്സ് കാര്‍ പ്രേമികളുടെ ഇഷ്ട വാഹനങ്ങളില്‍ ഒന്നാണ് മസ്താങ് ജിടി ആയിരുന്നു താരം സ്വന്തമാക്കിയത്.
താരം പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയായിരുന്നു അറിയിച്ചത്. നിരവധി ആരാധകര്‍ താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു.
ഇതിനിടയില്‍ താരത്തിന് നേരെ വിമര്‍ശനവും എത്തിയിരുന്നു. ടിനി ടോമിന്റെ വീട്ടില്‍ ആദായ നികുതി റെയ്ഡ് നടത്തണമെന്നൊക്കെ വിമര്‍ശകര്‍ പറഞ്ഞ്.
ഇതിനിടയില്‍ ഇപ്പോഴിത സ്വപ്ന വാഹനം സ്വന്തമാക്കിയതിനെക്കുറിച്ച് പറയുകയാണ് ടിനി ടോം. ചിട്ടി പിടിച്ചാണ് കാര്‍ സ്വന്തമാക്കിയതെന്നാണ് ടിനി ടോം പറയുന്നത്.കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലാണ് ടിനി ടോം ഇതേക്കുറിച്ച് പറയുന്നത്.
ഒരുപാട് പേര് അഭിനന്ദനങ്ങള്‍ ഒക്കെ പറഞ്ഞ് കമന്റ് ഇട്ടിരുന്നു. എന്നാല്‍ ചിലര്‍ വേദനിപ്പിക്കുന്ന കമന്റുകള്‍ പറയും. ആദായ നികുതി റെയ്ഡ് നടത്തണമെന്നൊക്കെയായിരുന്നു ഇവര്‍ പറഞ്ഞ്.
പക്ഷേ എനിക്ക് വേദനിക്കാറില്ല. ഞാന്‍ ചിട്ടിയൊക്കെ പിടിച്ചിട്ടാണ് ഈ വണ്ടി എടുത്തേക്കുന്നത്. അല്ലാതെ വീട്ടില്‍ കാശ് ഉണ്ടായിട്ടൊന്നുമല്ല എന്നാണ് നടന് പറഞ്ഞത്.
കാറ് വാങ്ങിയതിനെ ഭാര്യ ചീത്ത പറയും. ഫ്ലാറ്റോ സ്ഥലമോ മറ്റോ വാങ്ങിയിട്ടാല്‍ കുറേക്കാലം കഴിഞ്ഞ് പൈസ തിരിച്ചുകിട്ടുമല്ലോ. അതുകൊണ്ട് കാറ് വേണോയെന്ന് പറഞ്ഞ് ഭാര്യ ചീത്ത പറയാറുണ്ടെന്നും താരം പറഞ്ഞു.
ഈ വണ്ടി ജീവിതത്തിലേക്ക് വന്നതും ഒരു മാജിക് ആണ്. ഒരു സുഹൃത്താണ് വിളിച്ചു പറഞ്ഞത് ഇങ്ങനെ ഒരു വണ്ടി ഉണ്ടെന്ന്. കുറച്ച് പ്രായമുള്ള ഒരാള്‍ക്ക് മകന് സമ്മാനം കൊടുത്തതാണ് ഈ വണ്ടി.
അദ്ദേഹത്തിന് ഓടിക്കാനാവില്ല. ഒട്ടും ഓടാത്ത വണ്ടിയാണെന്ന് പറഞ്ഞ് എന്റെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു, ടിനി ടോം പറയുന്നു. അതേസമയം
മസ്താങ് ജിടി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമല്ല. ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ച സമയത്ത് 75 ലക്ഷമായിരുന്നു കാറിന്റെ വില.