മൂത്തോന് പിന്നാലെ നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് തുറമുഖം. രാജീവ് രവിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. തുറമുഖത്തിന്റെതായി വ്യത്യസ്തമാര്‍ന്നൊരു പോസ്റ്ററാണ് വന്നിരിക്കുന്നത്. മൂത്തോന് പിന്നാലെ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമായിട്ടാണ് നിവിന്‍ പോളി ഇത്തവണയും എത്തുന്നത്.
സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയ്ക്ക് പുറമെ ബിജു മേനോന്, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ഇന്ദ്രജിത്ത്, മണികണ്ഠന് ആചാരി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. 1950കളിലെ കഥയാണ് തുറമുഖം പറയുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കെപ്പാട്ട് ആണ് നിര്‍മ്മാണം. നിവിന്‍ പോളിയുടെ മുന്‍ ചിത്രമായ മൂത്തോന് ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവി ആയിരുന്നു. നിവിനെ നായകനാക്കി ആദ്യമായാണ് സംവിധായകന്റെ സിനിമ വരുന്നത്. 2016ല്‍ പുറത്തിറങ്ങിയ കമ്മട്ടിപ്പാടമാണ് രാജീവ് രവിയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയത്. കമ്മട്ടിപ്പാടം പ്രമേയപരമായും താരങ്ങളുടെ പ്രകടനംകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്നയും റസൂലും, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയവയാണ് രാജീവ് രവിയുടെ മറ്റു ചിത്രങ്ങള്‍
https://www.facebook.com/NivinPauly/photos/a.565188150217465/2564395170296743/?type=3&__xts__%5B0%5D=68.ARDn2NOb7X05BCVRs051TucR2v0AJULAkNGBbMWkC3El71pxw0k-_qkcL1WP2Xi7Wq0t-j74ZbN3A134EI2nr8ySd4TH9hQNhPrrU8yRASV52f7ko6s2jRtZ20RjARzpZ-_idS4l598wjjXlNBTatErLzwsv4RK2jqwHZjI4xVG5ZCYY2uDtxRreqTuWxNYxVCBE9PxCeAJRwiDXcaOb0yliUvnAaFvr9DMcy-rxl7AfgbT9fzRL9fJ7Gf1BNyGDf2j0XNLvlQpABPO-lLHqp9fKQJPqusPFYnoy0xFLIyIWpLKffo7YjqNWIn1gKpvqA69i_vgTqOAqQgP0sgiJkMMlQQ&__tn__=-R