Social Media

ചിലര്‍ ‘ഖേരള’മെന്നും മറ്റു ചിലര്‍ ‘ക്യൂബള’മെന്നും പരിഹസിക്കുമ്പോള്‍ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്; ആ റിപ്പോര്‍ട്ട് പങ്കുവച്ച് തോമസ് ഐസക്ക്

തിരുവനന്തപുരം: സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം ഒന്നാമതാണെന്ന റിപ്പോര്‍ട്ട് പങ്കുവച്ച് മുന്‍ മന്ത്രി തോമസ് ഐസക്ക്.

- Advertisement -

കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ലാപ് ടോപ്പോ നോട്ട്ബുക്കോ ലഭ്യമാണ്. എന്നാല്‍ കൊട്ടിയാഘോഷിക്കപ്പെടുന്ന മോഡല്‍ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാള്‍ ഒരുപാട് പിന്നിലാണ്.

മാതൃകയാക്കാന്‍ ചിലരൊക്കെ നിര്‍ദേശിക്കുന്ന യുപിയില്‍ ഇത് വെറും 8.5% മാത്രമാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
ചിലര്‍ ‘ഖേരള’മെന്നും മറ്റു ചിലര്‍ ‘ക്യൂബള’മെന്നും പരിഹസിക്കുമ്പോള്‍ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്എന്നും തോമസ് ഐസക്ക് പറഞ്ഞു.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു മുന്‍മന്ത്രിയുടെ വാക്കുകള്‍. പോസ്റ്റിന്റെ പൂര്‍ണ്ണരൂപം-

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പും ഇന്റര്‍നെറ്റും നോട്ടുബുക്കും ലഭ്യമാക്കുന്നതില്‍ രാജ്യത്ത് കേരളം ആണത്രേ ഒന്നാമത്.

കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള യൂണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ 2021-2022 വര്‍ഷത്തെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തില്‍ ആണ് ഈ കണക്കുകള്‍ പുറത്ത് വന്നിട്ടുള്ളത്.

കേരളത്തിലെ 89% വിദ്യാലയങ്ങള്‍ക്കും പ്രവര്‍ത്തനക്ഷമമായ ലാപ് ടോപ്പോ നോട്ട്ബുക്കോ ലഭ്യമാണ്. കൊട്ടിയാഘോഷിക്കപ്പെടുന്ന ‘മോഡല്‍’ സംസ്ഥാനങ്ങളൊക്കെ ഈ വിഷയത്തിലും കേരളത്തെക്കാള്‍ ഒരുപാട് പിന്നിലാണ്.

മാതൃകയാക്കാന്‍ ചിലരൊക്കെ നിര്‍ദേശിക്കുന്ന യു പിയില്‍ ഇത് വെറും 8.5% മാത്രമാണ്.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാത്രമല്ല, നല്ല ക്ലാസ് റൂമുകളും വെള്ളവും വെളിച്ചവും കളിസ്ഥലങ്ങളും ലാബുകളും ലൈബ്രറികളും വേഗതയുള്ള ഇന്റര്‍നെറ്റും ഒക്കെയുള്ളത് കേരളത്തിലെ സ്‌കൂളുകളിലാണ്.

‘നല്ലതെല്ലാം ഉണ്ണികള്‍ക്ക്’ എന്നാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നത്. നമ്മുടെ സര്‍ക്കാരിന്റെ പ്രധാന നിക്ഷേപം വിദ്യാലയങ്ങളില്‍ ആണ്, അവിടെയാണ് നമ്മുടെ ജനത ഭാവിയെ നിര്‍മ്മിക്കുന്നത്.
ചിലര്‍ ‘ഖേരള’മെന്നും മറ്റു ചിലര്‍ ‘ക്യൂബള’മെന്നും പരിഹസിക്കുമ്പോള്‍ നമുക്ക് ഇത് പ്രിയപ്പെട്ട കേരളമാവുന്നത് ഇങ്ങനെയൊക്കെയാണ്.

 

Abin Sunny

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

4 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

4 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

15 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

16 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

16 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

18 hours ago