Film News

ധന്യ വർഗീസിനെയും ജോണിനെയും നിങ്ങൾക്ക് എല്ലാവർക്കും അറിയാം, എന്നാൽ സിനിമയെ വെല്ലുന്ന ഒരു പ്രണയകഥ ഉണ്ട് ഇവർക്ക് എന്ന സത്യം അറിയുമോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധന്യ മേരി വർഗീസ്. സ്വപ്നം ഒരു തുലാഭാരം എന്ന സിനിമയിലൂടെ ആണ് താരം കരിയർ ആരംഭിക്കുന്നത്. ഡാൻസർ ആയിട്ടാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് ഒരു തമിഴ് സിനിമയിലാണ് താരം നായികയായി അഭിനയിക്കുന്നത്. തലപ്പാവ് എന്ന പൃഥ്വിരാജ് സിനിമയിലൂടെ ആണ് താരം ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചിരുന്നു.

- Advertisement -

കരിയറിൽ വളരെ സജീവമായി നിൽക്കുന്ന സമയത്താണ് താരം ജോണിനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടെത്. ഇതിനുശേഷവും ഇവർ അഭിനയം മേഖലയിൽ സജീവമായി തന്നെ നിന്നു. അതേസമയം വ്യക്തിജീവിതത്തിൽ നിരവധി പ്രതിസന്ധികൾ ആയിരുന്നു ഇവർക്ക് രണ്ടുപേർക്കും നേരിടേണ്ടിവന്നത്. അങ്ങനെ താൽക്കാലികമായി സിനിമയിൽ നിന്നും വിട്ടു നിന്നു താരം. പിന്നീട് ടെലിവിഷൻ മേഖലയിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിലെ സീത കല്യാണം എന്ന പരമ്പരയിൽ താരം സജീവമായി പ്രവർത്തിച്ചു.

2010 ഡിസംബർ മാസത്തിലാണ് ആദ്യമായി കാണുന്നത്. ഇത് ഒരിക്കലും മറക്കാൻ പറ്റില്ല. ഷോകളിൽ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. ആ സമയത്ത് ഇരുവരും ഒരുമിച്ചു കാറിൽ യാത്ര ഒക്കെ ചെയ്തിരുന്നു. ആ സമയത്ത് ഇരുവരും ഒരുപാട് സംസാരിക്കുകയും ചെയ്തിരുന്നു. ആ സമയത്ത് അമ്മയും സഹോദരനും ഒപ്പം ഉണ്ടായിരുന്നു. ആ യാത്രയിൽ ഒന്നുമുള്ള ബന്ധമായിരുന്നു പിന്നീട് കൂടുതൽ വലുതായത് – ധന്യ പറയുന്നു.

“ഒരിക്കൽ അമേരിക്കയിൽ പരിപാടിക്ക് വേണ്ടി ഞങ്ങൾ ഒരുമിച്ച് ആയിരുന്നു പോയത്. അങ്ങനെ ആ യാത്രക്കിടയിൽ ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ മികച്ചതായി. പിന്നെ എപ്പോഴോ ആയിരുന്നു പ്രൊപ്പോസൽ നടത്തിയത്. 2012 ജനുവരി ആയിരുന്നു ഞങ്ങളുടെ വിവാഹം. എന്നാൽ രണ്ടുകൊല്ലം ഞങ്ങൾ പ്രണയിച്ചു നടന്നിട്ട് ഒന്നുമില്ല. ആദ്യം വെറും സൗഹൃദം മാത്രമായിരുന്നു. പിന്നെ ഒരു നല്ല ബന്ധമായി മാറിയപ്പോൾ അത് എങ്ങനെയോ സംഭവിച്ചു” – ധന്യ കൂട്ടിച്ചേർക്കുന്നു.

Athul

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

9 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

9 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

10 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

11 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

11 hours ago