Social Media

ഡിംപല്‍ കരയുന്നത് കണ്ട് പപ്പയും വല്ലാതെ വിഷമിച്ചിരുന്നു; എന്നാല്‍ മമ്മി പറഞ്ഞത് ശരിയല്ല, മമ്മിയുടെ പേരില്‍ ക്ഷമ ചോദിച്ച് തിങ്കള്‍

ബിഗ് ബോസ് വീട്ടിലെ ശക്തമായ മത്സരാര്‍ത്ഥിയാണ് ഡിംപല്‍ ഭാല്‍ . താരത്തിന്റെ പപ്പയുടെ മരണത്തെ തുടര്‍ന്ന് ഡിംപല്‍ ഷോയില്‍ നിന്നും പുറത്ത് പോയിരുന്നു. എന്നാല്‍ നാട്ടില്‍ നിന്നും ചടങ്ങൊക്കെ കഴിഞ്ഞ് താരം തിരിച്ച് ബിഗ് ബോസിലേക്ക് തന്നെ വന്നിരുന്നു. ഇതിന് പിന്നാലെ ഡിംപലിന്റെ മമ്മിയുടെ ചില വാക്കുകള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒരു അഭിമുഖത്തിനിടെയാണ് മമ്മി ഫിറോസിന് നേരെ പറഞ്ഞത്.

- Advertisement -

 

ഭര്‍ത്താവിന്റെ മരണത്തിന് കാരണം ഫിറോസിന്റെ വാക്കുകളാണെന്നാണ് ഡിംപലിന്റെ അമ്മ പറഞ്ഞത്. ബിഗ് ബോസ് വീട്ടില്‍ വെച്ച് ഒരു ടാസ്‌ക്കിനിടെ ഡിംപലിന്റെ അസുഖത്തെക്കുറിച്ചും ഫിറോസ് പറഞ്ഞിരുന്നു. അത് വെച്ച് സിംപതി പിടിച്ച് പറ്റാനുള്ള ശ്രമത്തിലാണ് ഡിംപല്‍ എന്ന തരത്തിലാണ് ഫിറോസ് സംസാരിച്ചത്. പിന്നാലെ പൊട്ടിക്കരയുന്ന ഡിംപലിനെയും കാണാമായിരുന്നു. ഇത് മോഹന്‍ലാല്‍ വന്നപ്പോള്‍ ചോദിച്ചിരുന്നു. പിന്നാലെ ഡിംപല്‍ സമ്മതിച്ചാല്‍ മാത്രം ഫിറോസ് ഷോയില്‍ നിന്നാമതിയെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. അങ്ങനെ ഡിംപലിന്റെ ഒറ്റ വാക്കുകൊണ്ടാണ് ഫിറോസ് ഇന്നും ഷോയില്‍ നില്‍ക്കാന്‍ കാരണം.

എന്നാല്‍ ഡിംപലിന്റെ അച്ഛന്‍ മരണപ്പെട്ടത് ഫിറോസിന്റെ ഈ വാക്കുകള്‍ കൊണ്ടാണെന്നാണ് ഡിംപലിന്റെ അമ്മ പറഞ്ഞത്. ഇതിന് താഴെ ധാരാളം വിമര്‍ശനവും വന്നിരുന്നു. ഇപ്പോള്‍ ഇതില്‍ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് സഹോദരി തിങ്കള്‍.

കിടിലം ഫിറോസിന്റെ കുടുംബത്തോട് ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞാണ് തിങ്കള്‍ എത്തിയത്. ഇങ്ങനെയൊരു സംഭവം കണ്ടപ്പോള്‍ പപ്പയ്ക്ക് വിഷമമായിരുന്നു. അത് വെച്ച് ആരേയും കുറ്റപ്പെടുത്താന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അങ്ങനെയൊരു താല്‍പര്യമുണ്ടായിരുന്നെങ്കില്‍ നേരത്തെ ചെയ്തേനെ, ഈയൊരു ടൈമില്‍ മമ്മി പറഞ്ഞ കാര്യങ്ങള്‍ വേറൊരു രീതിയില്‍ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. പിന്നേയും പിന്നേയും ചോദിച്ച് ഫിറോസ് അങ്ങനെ ചെയ്തതുകൊണ്ടാണ് പപ്പ പോയത് എന്ന് പറയുന്നൊരു രീതിയിലാണ് അഭിമുഖം കാണുന്നത്.

അതിനോട് ഞാനൊരിക്കലും യോജിക്കില്ല. അമ്മയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഡിംപലിന്റെ സപ്പോര്‍ട്ടേഴ്സിനോടല്ല കിടിലം ഫിറോസിന്റെ കുടുംബത്തോടാണ് തിങ്കള്‍ പറയുന്നു.

 

Anusha

Recent Posts

ജാസ്മിൻ ചില ആം​ഗ്യങ്ങൾ കാണിച്ചു.ബി​ഗ് ബോസ് താക്കീത് നൽകി.ജിന്റോ പരാതി പറ‌ഞ്ഞില്ല, പക്ഷേ നോറ ഊതിക്കത്തിച്ചു

ബി​ഗ് ബോസിനകത്തും പുറത്തും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു മത്സരാർത്ഥിയാണ് ജാസ്മിൻ. ​​ഗബ്രിയുമായുള്ള കൂട്ടുകെട്ടാണ് ജാസ്മിന് വിമർ‌ശനങ്ങൾ കേൾക്കാൻ…

4 mins ago

അതൊരു 10 വയസ്സുള്ള കുട്ടിയാണ്, അതിനെയെങ്കിലും വെറുതെ വിടണം – ദേവനന്ദയ്ക്ക് വേണ്ടി അഭ്യർത്ഥനയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവനന്ദ. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മാളികപ്പുറം എന്ന സിനിമയിലൂടെയാണ് ഇവർ കൂടുതൽ…

11 hours ago

മലയാള സിനിമയിൽ ഒരു വിയോഗം കൂടി, കേവലം 57 വയസ്സാണ് പ്രായം, മരണകാരണം ഇങ്ങനെ

ഏറെ ദുഃഖകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹരിശ്രീ ജയരാജ് നമ്മളെ വിട്ടു പോയിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

11 hours ago

സൽമാൻ ഖാൻ – മുരുകദോസ് സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുവാൻ ഈ തെന്നിന്ത്യൻ നടൻ

മലയാളികൾക്കിടക്കം ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് മുരുഗദോസ്. ഒരുകാലത്ത് തമിഴിലെ മുൻനിര സംവിധായകരിൽ ഒരാളായിരുന്നു ഇദ്ദേഹം. തമിഴിലെ നിരവധി സൂപ്പർതാരങ്ങൾക്ക്…

12 hours ago

അത് നേരത്തെ തന്നെ ഉറപ്പിച്ച കാര്യം – വിവാദങ്ങളിൽ പ്രതികരണവുമായി കനി കുസൃതി

മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് നടി കനി കുസൃതി ഇന്ന്. ഇവർ അഭിനയിച്ച ഓൾ വി ഇമാജിൻ ആസ് എ ലൈറ്റ്…

12 hours ago

യുവ നടിയുടെ ബലാൽസംഗ പരാതി, ഒമർ ലുവിന്റെ പ്രതികരണം ഇങ്ങനെ, ഈ നാട്ടിൽ പുരുഷാവകാശ കമ്മീഷൻ നിയമിക്കാൻ സമയമായി എന്ന് യുവാക്കൾ

മലയാളത്തിലെ മുൻനിര സംവിധായകരിൽ ഒരാളാണ് ഒമർ ലുലു. യുവാക്കളുടെ പൾസ് അറിഞ്ഞ സിനിമയെടുക്കുന്ന ഒരേയൊരു സംവിധായകൻ ആണ് ഇദ്ദേഹം എന്നാണ്…

13 hours ago