മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് തെസ്നിഖാൻ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇത് കൂടാതെ നിരവധി സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തിയിരുന്നു താരം. ഈ പരിപാടിയിൽ വെച്ചാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത്. അതുവരെ മലയാളികൾ അറിഞ്ഞിരുന്ന താരത്തെ അല്ലായിരുന്നു ഈ പരിപാടിയിൽ കണ്ടത്. ഈ പരിപാടിയിൽ എത്തിയതോടെ ആണ് താരത്തിന് ആരാധകർ വർധിച്ചത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരത്തിനും ബീന ആൻറണിക്കും സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്. തെസ്ബീൻസ് എന്നാണ് യൂട്യൂബ് ചാനലിൻ്റെ പേര്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ഈ ചാനൽ വഴി ആരാധകരെ അറിയിക്കാറുണ്ട്. ഈ വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ട് ആണ് വൈറലായി മാറുന്നത്. അഭിനയ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് താരമിപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നത്. ഇപ്പോഴും സിനിമയിൽ ചാൻസ് ചോദിക്കാൻ തനിക്ക് ഒരു മടിയും ഇല്ല എന്നാണ് തെസ്നിഖാൻ പറയുന്നത്. ഒരിക്കൽ ഒരു പരിപാടിക്കിടെ വേദിയിൽ നിന്നും ഇറങ്ങി ഓടാൻ തോന്നിയിരുന്നു എന്നാണ് താരം പറയുന്നത്. സംഭവത്തെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്:
സംതിങ് സ്പെഷ്യൽ എന്ന പരിപാടിക്കിടെ ആണ് ആ സംഭവം ഉണ്ടായത്. ബാലചന്ദ്രമേനോൻ ഷോ ആയിരുന്നു ഇത്. ഇതിൽ ഡാൻസിംഗ് സ്കിറ്റ് പരിപാടി ആയിരുന്നു താരം അവതരിപ്പിച്ചിരുന്നത്. ഒരു പാക്കിസ്ഥാനി ലൈറ്റ് ആൻഡ് സൗണ്ട് വ്യക്തി ആണ് പണി തന്നത് എന്നും തെസ്നി ഖാൻ പറയുന്നു. എന്നാൽ ഇതിനുള്ള കാരണം എന്താണെന്ന് താരം വ്യക്തമായി പറഞ്ഞില്ല.
ഒപ്പം അഭിനയിച്ച ഒരു വ്യക്തിക്ക് നല്ല തല്ല് കൊടുക്കാൻ തോന്നിയിട്ടുണ്ട് എന്നാണ് തെസ്നി ഖാൻ പറയുന്നത്. എന്നാൽ താരത്തിൻ്റെ പേര് പറയാൻ തെസ്നി ഖാൻ തയ്യാറായില്ല. ചില പരിപാടികളിൽ താരം ജഡ്ജ് ആയി പോകാറുണ്ട്. ചില കോമഡി പരിപാടികളിൽ വിധികർത്താക്കളായി എത്തുന്നവർ പലരും മത്സരാർഥികളെകാൾ കഴിവ് കുറഞ്ഞവർ ആണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവർ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നൊക്കെ കഴിവുള്ള മത്സരാർഥികളോട് പറയുമ്പോൾ ശരിക്കും വിഷമം തോന്നിയിട്ടുണ്ട് – തെസ്നി ഖാൻ പറയുന്നു.