Kerala News

സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രി സ്ഥാനം ഇല്ല

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നടന്നുകൊണ്ടിരിക്കുകയാണ്. മലയാളികൾ എല്ലാവരും ഈ ചടങ്ങ് ലൈവ് ആയി വീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് സുരേഷ് ഗോപി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും എന്നതാണ്. കേരളത്തിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ഇദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നുമാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

- Advertisement -

എന്നാൽ മലയാളികൾക്ക് ചെറിയ നിരാശ പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവി ഉണ്ടാകില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാർ ആദ്യം തന്നെ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ആയിരുന്നു സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തത്. അതുകൊണ്ടുതന്നെ സുരേഷ് ഗോപിക്ക് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം ആയിരിക്കും ലഭിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്.

അതേസമയം ഏതു പദവി ആയിരിക്കും ഇദ്ദേഹത്തിന് ലഭിക്കുക എന്നതിനെ സംബന്ധിച്ച് ഇതുവരെ സൂചനകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. കേരളത്തിൽ വലിയ രീതിയിലുള്ള വളർച്ച ആണ് ബിജെപി വരുന്ന അഞ്ചുവർഷങ്ങളിൽ ഉദ്ദേശിക്കുന്നത് എന്നതുകൊണ്ട് തന്നെ പ്രധാനപ്പെട്ട ഏതെങ്കിലും വകുപ്പുകളിൽ ഒന്ന് കൊടുക്കും എന്ന് പ്രതീക്ഷയിൽ ആയിരുന്നു മലയാളികൾ എല്ലാവരും തന്നെ. ടൂറിസം വകുപ്പ് അല്ലെങ്കിൽ സാംസ്കാരിക വകുപ്പ് സുരേഷ് ഗോപിക്ക് ലഭിക്കും എന്നായിരുന്നു എല്ലാവരും കരുതിയത്.

അതേസമയം തനിക്ക് ഇപ്പോൾ കേന്ദ്ര മന്ത്രിസ്ഥാനം ആവശ്യമില്ല എന്ന് സുരേഷ് ഗോപി നേരത്തെ തന്നെ പറഞ്ഞിരുന്നു. തനിക്ക് ഒരുപാട് സിനിമകൾ ചെയ്തുതീർക്കാൻ ഉണ്ട് എന്നും അതുകൊണ്ടുതന്നെ കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചാൽ അത് വലിയ രീതിയിൽ ബുദ്ധിമുട്ടാവും എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. അതേസമയം പ്രധാനമന്ത്രി നേരിട്ടാണ് സുരേഷ് ഗോപിയെ ഈ ചടങ്ങിലേക്ക് വിളിച്ചത്. ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യണം എന്നിവർ പറയുകയായിരുന്നു. അമിത് ഷാ ആണ് സുരേഷ് ഗോപി ഇന്നുതന്നെ നിർബന്ധമായും സത്യപ്രതിജ്ഞ ചെയ്യണം എന്നു വാശിപിടിച്ചത്.

Athul

Recent Posts

10നിലയോളമുള്ള കെട്ടിടത്തിന്റെ മുകളിൽ സുഹൃത്തിന്റെ കയ്യിൽ താങ്ങി അഭ്യാസം.വീഡിയോ വൈറൽ ആയതോടെ പോലീസ് പൊക്കി

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് അപകടകരമായ രീതിയിൽ റീൽ ചിത്രീകരിക്കുന്ന ഒരു വീഡിയോ ആണ്.മിഹിർ ഗാന്ധി, 27 സുഹൃത്ത്…

5 hours ago

അവര്‍ ആ ഷോയില്‍ കണ്ടതു വച്ചാണ് പറയുന്നത്.ജീവിതത്തില്‍ ഇനിയൊരു വിവാഹമില്ല, സജ്‌നയുമായി ഇനി ഒരുമിക്കില്ല

ബി്ഗ ബോസ് മലയാളം സീസണ്‍ 3 ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിരുന്നു സജ്നയും ഫിറോസും.ഈയ്യടുത്താണ് ആരാധകരെ വേദനിപ്പിച്ചു കൊണ്ടൊരു വാര്‍ത്ത…

6 hours ago

എന്റെ അച്ഛൻ ഇവിടെ ജോലിയുന്നുണ്ട്.പ്രണവിനെ മനസ്സിലാവാതെ ഗേറ്റ് ക്ലോസ് ചെയ്ത് സെക്യൂരിറ്റി

മലയാളികൾക്ക് ഒരു പ്രേത്യക ഇഷ്ടമാണ് പ്രണവ് മോഹൻലാൽ.സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ പ്രണവ് അവിടെ നിന്ന് എവിടേക്കെങ്കിലും യാത്ര പോകും. അങ്ങനെ…

6 hours ago

അഖിൽ മാരാരിനേയും ജിന്റോയേയും താരതമ്യം ചെയ്യാൻ പറ്റുമോ? റോക്കി പോയതിന് ശേഷം ഈ ഷോ കൊണ്ടുപോയത് ജാസ്മിൻ

ബിഗ്ബോസിലൂടെ മലയാളികൾക്ക് പരിചിതമാണ് അസി റോക്കി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയം ആവുന്നത്.മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ താരം…

7 hours ago

അൻസിബയ്ക്കായി പ്രീയപ്പെട്ട അനിയൻ കൊടുത്ത ഗിഫ്റ്റ്.ഋഷിയുടെ സമ്മാനം കണ്ട് ഞെട്ടി താരം

ഇത്തവണ ബിഗ്ബോസിൽ നിരവധി കോമ്പോ ഉണ്ടായിരുന്നു.ഗബ്രി-ജാസ്മിൻ-റെസ്മിൻ, ജാൻമണി-ജിന്റോ, ശ്രീതു-അർജുൻ, ഋഷി-അൻസിബ ഇങ്ങനെ പോകുന്നു കോമ്പോകൾ.അതേ സമയം സഹോദരി-സഹോദരൻ കോമ്പോ പിടിച്ചയായിരുന്നു…

9 hours ago

കിടന്നു കൊടുത്തിട്ടാണോ അവസരം കിട്ടിയതെന്ന ചോദ്യം.ചോദ്യം കേട്ട് സ്റ്റാക്കായിപ്പോയി;പിന്നീട് സംഭവിച്ചത്

ഡിഎന്‍എ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഹന്ന റെജി കോശിയ്ക്ക് നേരിടേണ്ടി വന്ന മോശം അനുഭവം വലിയ ചര്‍ച്ചയായിരുന്നു. ഹന്ന…

12 hours ago